കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും 10.012 കിലോ കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍.
വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പാര്‍ത്ത ഘോഷ് (48), ഡോള ഹാല്‍ഡര്‍ (38), ബികാസ് കര്‍മ്മകര്‍ (35)എന്നിവരെയാണ് പിടികൂടിയത്. എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം അശ്വതി ജിജി ഐപിഎസ്, ഷാഹിന്‍ഷാ ഐപിഎസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.



