കാക്കനാട്: വോട്ട് ചെയ്യാന്‍ താല്പര്യമുള്ള എല്ലാവര്ക്കും അതിനുള്ള അവസരം ഒരുക്കുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് കലക്ടര്‍ ജി. പ്രിയങ്ക.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം നടത്തുന്ന ഒരുക്കങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങള്‍ പോളിങ് ബൂത്തുകളില്‍ ഒരുക്കും. മുതിര്‍ന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും സഹായിക്കുനതിനായി എല്ലാ ബൂത്തുകളിലും അങ്കണവാടി വര്‍ക്കര്‍മാരെയും, ഹെല്‍പ്പര്‍മാരെയും, ആശാ വര്‍ക്കര്‍മാരെയും നിയോഗിക്കും. റാമ്പുകള്‍, മിനി ക്രഷ്, മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക മുറികള്‍, ഗര്‍ഭിണികള്‍ക്കും, വയോജനങ്ങള്‍ക്കും വിശ്രമിക്കാനുള്ള ഇടങ്ങള്‍ എന്നിവ ക്രമീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
അസിസ്റ്റന്റ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജിബിന്‍ ലോലിതാ സെന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോണ്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.



