പെരുമ്പാവൂര്‍: നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാര്‍ത്ഥി മനോജ് മൂത്തേടന്റെ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ തെരഞ്ഞെടുപ്പ് പര്യടനം വല്ലം കുത്തകല്ലില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. ന്യൂ കൊച്ചങ്ങാടി, വല്ലം കപ്പേള, കാഞ്ഞിരക്കാട് പള്ളിപ്പടി, കടുവാള്‍, പാറപ്പുറം,ഭജന മഠം, തുരുത്തി പറമ്പ്, പൂപ്പാനി, കാരാട്ടുപള്ളിക്കര, ഒന്നാം മൈല്‍, പട്ടാല്‍, ഇരിങ്ങോള്‍, മരുതുകവല, കെ.എസ്.ആര്‍.ടി.സി, ജ്യോതി ജംഗ്‌ഷന്‍ എന്നിവിടങ്ങളിലെ പര്യടനത്തിന്റെ സമാപന സമ്മേളനം യാത്രി നിവാസില്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്‌ഘാടനം ചെയ്‌തു. രാവിലെ മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മനോജ് മൂത്തേടന്‍ പങ്കെടുത്തു.
പര്യടനത്തിനിടെ പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രം, വാത്തിയത്ത് ആശുപത്രി, പെരുമ്പാവൂര്‍ മുനിസിപ്പല്‍ കോടതി എന്നിവിടങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു. ഒക്കല്‍ സ്വീഡ് ഫാമിലും മനോജ് മൂത്തേടന്‍ സന്ദര്‍ശനം നടത്തി.




