പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വികസനത്തിന്റെ പുത്തന്‍ അധ്യായം തുറക്കാന്‍ ജിബി പാത്തിക്കല്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പെരുമ്പാവൂരിന്റെ മുക്കിലും മൂലയിലും തരംഗമായി മാറിയിരിക്കുകയാണ് ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കല്‍. വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ നടന്ന പര്യടനത്തില്‍ നാട്ടുകാരും, പ്രവര്‍ത്തകരും വലിയ ആവേശത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുവാന്‍ എത്തിയത്. വേങ്ങൂര്‍ മാര്‍കൗമ യാക്കോബായ സുറിയാനി പള്ളിയുടെ പരിസരത്തു നിന്നും ആരംഭിച്ച പര്യടന പരിപാടികള്‍ എന്‍ഡിഎ കണ്‍വീനര്‍ അഗസ്റ്റ്യന്‍ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രകാശന് പുതുമന അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ല ജനറല്‍ സെക്രട്ടറി വി.കെ ഭസിത് കുമാര്‍, മണ്ഡലം പ്രസിഡന്റ് പി.ആര് രാഗേഷ് , ട്വന്റി 20 നിയോജക മണ്ഡലം പ്രസിഡന്റ് വിജയകുമാര്‍ മോളത്ത് , ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ. അജിത് കുമാര്‍, എല്‍.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ആര് അജിത്, മണ്ഡലം ജനറല്‍ സെക്രട്ടറി സി. ഐ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.



