തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വനിതാ ക്രിക്കറ്റ് മത്സരത്തില്‍ കാലിക്കറ്റിന് കിരീടം. കാലിക്കറ്റ് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മൈസൂര്‍ സര്‍വകലാശാലയെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ് ആതിഥേയര്‍ ജേതാക്കളായത്. ടോസ് നേടിയ കാലിക്കറ്റ് മൈസൂറിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
മൈസൂറിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്ണെടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങിനിറങ്ങിയ കാലിക്കറ്റ് നായിക നജില സി.എം.സി (42), വൈഷ്ണ എം.പി (31) എന്നിവരുടെ മികവില്‍ കാലിക്കറ്റ് 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നജിലയാണു പ്ലേയര്‍ ഓഫ് ദി മാച്ചും പ്ലേയര്‍ ഓഫ് ദി സീരീസും. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ മദ്രാസ് സര്‍വകലാശാലയെ 58 റണ്ണിനു തോല്‍പ്പിച്ച് ഹിമാചല്‍ പ്രദേശ് ജേതാക്കളായി.




