ടെഹ്റാന് : കടുത്ത ഇസ്ളാമിക നിയമം നടപ്പാക്കുന്ന ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്ന പേരില്‍ 18 കാരി ഗ്രാന്റ്മാസ്റ്ററെ ദേശീയ ചെസ് ടീമില്‍ നിന്നും പുറത്താക്കി. ഇറാനിയന്‍ കായികരംഗത്തെ ഏറ്റവും ശ്രദ്ധേയയും ഗ്ളാമര്താരവുമായ 18 കാരി ദോര്‍സ ദേരാക്ഷാനിയെയാണ് ദേശീയ ടീമില്‍ നിന്നും വിലക്കിയത്. സ്ത്രീകള്‍ മുടി മറയ്ക്കണമെന്ന് ശക്തമായ നിയമമുള്ള ഇറാനില്‍ അങ്ങിനെ ചെയ്തില്ല എന്ന കാരണത്താലാണ് ദോര്സയെ ടീമില്‍ നിന്നും പുറത്താക്കിയത്.
ട്രേഡ്വൈസ് ജിബ്രാള്‍ട്ടര്‍ 2017 ചെസ് ഫെസ്റ്റിവലിലെ വ്യക്തിഗത വിഭാഗത്തില്‍ മത്സരിക്കുന്ന ദോര്സയ്ക്ക് പുറമേ ഇവരുടെ സഹോദരന് 15 കാരന് ബോര്ണയേയും വിലക്കിയിട്ടുണ്ട്. ഇസ്രായേലി താരം അലക്സാണ്ടര്‍ ഹുസ്മാനുമായുള്ള മത്സരത്തിന് തൊട്ടു പിന്നാലെയാണ് ബോര്ണയെ വിലക്കിയത്. അതേസമയം പ്രശ്നത്തില്‍ ഇടപെടുമെന്നാണ് ഇറാന് ചെസ് ഫെഡറേഷന് അറിയിച്ചിരിക്കുന്നത്. ആദ്യം ഇവരോട് ഖേദം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നും അതിന് ശേഷമേ ദേശീയ ടീമില്‍ ഇവര്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കു എന്നും പറഞ്ഞു.

അതേസമയം ഇറാന്റെ ഈ നിര്‍ബ്ബന്ധിച്ചുള്ള ഹിജാബ് ധരിപ്പിക്കലിനെതിരേ ബല്ജിയംകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ദാര്യാ സഫായ് രംഗത്ത് വന്നിട്ടുണ്ട്. 1979 ന് ശേഷം ഇസ്രായേല്‍ കായികതാരങ്ങള്‍ക്കെതിരേ മത്സരിക്കുന്നത് എതിര്‍ക്കുന്ന ഇറാന് പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നും നിര്‍ബ്ബന്ധം പിടിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് പൊതുമാപ്പോ പിഴയോ ആണ് ശിക്ഷ വിധിക്കുക. എന്നാല്‍ സ്പെയിനില്‍ വിദ്യാഭ്യാസം ചെയ്യുന്ന ദോര്സയും സഹോദരനും ഈ രണ്ടു നിയമവും തെറ്റിച്ചു. ഇതോടെ ഇരുവരും അറസ്റ്റ് നേരിടുകയാണ്.
ആദ്യം ഇവരെ ദേശീയ ടീമില്‍ നിന്നും പുറത്താക്കും. അതിന് ശേഷമേ ശിക്ഷാ നടപടി തീരുമാനിക്കൂ എന്നാണ് ഇറാനിയന്‍ ചെസ് ഫെഡറേഷന് പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 10 നാണ് ടെഹ്റാനില്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. മാര്‍ച്ച് 5 വരെയാണ് മത്സരങ്ങള്‍. ഇറാനില്‍ നിന്നുള്ള മൂന്ന് പേര് ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ നിന്നും 64 കളിക്കാരാണ് ചെസ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ജേതാവിന് 60,000 ഡോളറാണ് സമ്മാനത്തുക.

Comments