പിറവം : യു.ഡി.എഫ് സ്‌ഥാനാര്‍ഥി അഡ്വ. അനൂപ് ജേക്കബിന്റെ തിരുമാറാടി ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം കെ.പി.സി.സി സെക്രട്ടറി ആശാ സനല്‍ ഉദ്‌ഘാടനം ചെയ്‌തു. സിബി ജോസഫ് അധ്യക്ഷത വഹിച്ചു.കെ.ജി രാധാകൃഷ്‌ണന്‍, പി.സി ജോസ്, രാജുപാണാലിക്കല്‍, നെവിന്‍ ജോര്‍ജ്, ജോണ്‍സണ്‍.കെ. വര്‍ഗീസ്, സൈബു മടക്കാലില്‍, ബിനോയ് കള്ളാട്ടുകുഴി, എബിള്‍ എബ്രഹാം, സിനു കാക്കൂര്‍, അനിത ബേബി, ജോഷി. കെ.പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.നിയമസഭയില്‍ സബ് മിഷനും സ്വകാര്യ ബില്ലും അവതരിപ്പിച്ചതിലൂടെയാണ് വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം കാക്കൂര്‍ കാളവയലും മരമടിയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനായതെന്ന് അനൂപ് ജേക്കബ് .
ഈ കാര്‍ഷികോത്സവം ദേശീയതലത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തിരുമാറാടി പഞ്ചായത്തില്‍ പാടശേഖരങ്ങളുടെ അടിസ്‌ഥാന സൗകര്യ വികസനത്തിന് 6.35 കോടി രൂപയും, സി.എച്ച്.സി കെട്ടിട നിര്‍മ്മാണത്തിന് 22 ലക്ഷം രൂപയും അനുവദിച്ചു.
ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് 1 കോടി രൂപയും, മണ്ണത്തൂര്‍ എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. തിരുമാറാടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് ബസ് വാങ്ങുന്നതിനായി 17.8 ലക്ഷം രൂപയും അനുവദിച്ചു.
മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയല്‍ കോളേജിന്റെ ഫേസ്-2 നവീകരണത്തിനായി 2.38 കോടി രൂപ വിനിയോഗിച്ചു. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.




