കോലഞ്ചേരി: അവികസന തുടര്‍ച്ചയ്‌ക്കായി ജനവിധി തേടുന്ന എല്‍. ഡി.എഫ് സ്‌ഥാനാര്‍ഥി പി.വി. ശ്രീനിജിന്റെ രണ്ടാം ഘട്ട പര്യടനം കുന്നത്തുനാട് മണ്ഡലത്തില്‍ ആവേശകരമായി. വെള്ളിയാഴ്‌ച കുന്നത്തുനാട് പഞ്ചായത്തിലും ചേലക്കുളത്തും ഗൃഹസന്ദര്‍ശനം നടത്തി. കുന്നത്തുനാട് എരുമലി കിസാന്‍ നഗര്‍, എരുമലി കയ്യാലക്കുടി, കുമാരപുരം തേനാലിപറമ്പ് ഉന്നതി, പടിഞ്ഞാറേ മോറക്കാല കൊല്ലന്‍ കുടി, ചായ്‌ക്കോത്തുമല ഉന്നതി, വയലാര്‍ പടി നാലു സെന്റ് ഉന്നതി എന്നിവിടങ്ങളാല്‍ വോട്ടഭ്യര്‍ഥിച്ചു. കൂടുംബ സംഗമങ്ങളിലും പങ്കെടുത്തു. വാഴക്കുളത്ത് എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലും പങ്കെടുത്തു. ഇന്നലെ പൂതൃക്ക പഞ്ചായത്തിലെ ആശാരിമറ്റം നഗര്‍, ചൂണ്ടി നഗര്‍, തമ്മാനിമറ്റം മൂന്ന് സെന്റ്, കിങ്ങിണിമറ്റം ചേന്നമോളം നഗര്‍ എന്നിവിടങ്ങള്‍ സന്ദശിച്ച് വോട്ടഭ്യര്‍ഥിച്ചു. പുത്തന്‍കുരിശ് പഞ്ചായത്തില്‍ കരിമുകള്‍ ഫാക്‌ട് നഗര്‍, മുലേക്കുഴി, അമ്പലമേട് പുലിയാമ്പിള്ളി മുകള്‍ എസ് സി നഗര്‍ കടുംബസംഗമങ്ങളില്‍ പങ്കെടുത്തു. ചാലിക്കര ആറാട്ടുമ പട്ടികവര്‍ഗ കുടുംബങ്ങളെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. ഞായറാഴ്‌ച മഴുവന്നൂര്‍, പെരിങ്ങാല, തിരുവാണിയൂര്‍, പട്ടിമറ്റം എന്നിവിടങ്ങളില്‍ പര്യടനം നടത്തും.




