ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

ഇറാന്‍ യുദ്ധക്കെടുതി: ഇന്റര്‍നെറ്റ്‌ ശൃംഖലയെ താറുമാറാക്കുമെന്ന്‌ ആശങ്ക

Authored by Web Desk | Last updated: 02 Apr 2026, 11:33 PM | 2 min read

Print

ന്യൂഡല്‍ഹി: പശ്‌ചിമേഷ്യന്‍ യുദ്ധം രാജ്യാന്തര ഇന്റര്‍നെറ്റ്‌ ശൃംഖലയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന്‌ ആശങ്ക. ഡിജിറ്റല്‍ കണക്‌ഡിവിറ്റിയുടെ പ്രധാന ഘടകമായ ഫൈബര്‍-ഒപ്‌റ്റിക്‌ കേബിളുകളുടെ ഭൂരിഭാഗവും ഹോര്‍മുസ്‌ കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിലാണു പുതിയ ഭീഷണി.

യു.എസ്‌-ഇസ്രയേല്‍ സഖ്യം ഇറാനെതിരേ ആക്രമണം കടുപ്പിക്കുമ്പോള്‍ ഇറാന്റെ നിയന്ത്രണ മേഖലയിലുള്ള കേബിളുകള്‍ എത്രമാത്രം സുരക്ഷിതമായിരിക്കുമെന്ന ആശങ്കയാണു ശക്‌തമാകുന്നത്‌. ഇപ്രകാരമുണ്ടാകുന്ന ഏതു തടസവും ഇന്ത്യയ്‌ക്കും കടുത്ത ഭീഷണിയാണ്‌.

ആധുനിക വിവരസാങ്കേതിക യുഗത്തില്‍ ഡിജിറ്റല്‍ ആശയവിനിമയത്തിന്റെ ജീവനാഡി കടലിനടിയിലെ ഫൈബര്‍-ഒപ്‌റ്റിക്‌ കേബിളുകളാണ്‌. രാജ്യാന്തര ഇന്റര്‍നെറ്റ്‌ ട്രാഫിക്കിന്റെ 99 ശതമാനവും ഈ മാര്‍ഗത്തിലൂടെയാണെന്നാണ്‌ രാജ്യാന്തര ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ അഭിപ്രായപ്പെടുന്നത്‌. യുദ്ധബാധിത മേഖലയിലെ കേബിളുകള്‍ക്ക്‌ ഇറാന്റെ ഔദ്യോഗിക ഭീഷണിയില്ലെങ്കിലും അവരുടെ പിന്തുണയുള്ള ഹൂതികള്‍ സംഘര്‍ഷത്തില്‍ പങ്കുചേരുന്നത്‌ ചെങ്കടലിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച്‌ ആശങ്കയുണര്‍ത്തുന്നു. ചെങ്കടലിലെ ഫൈബര്‍-ഒപ്‌റ്റിക്‌ കേബിളുകള്‍ മുറിക്കുമെന്ന്‌ യമനിലെ വിമതര്‍ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌.

ഇന്ത്യയുടെ 60 ശതമാനം ഇന്റര്‍നെറ്റ്‌ ട്രാഫിക്കും മുംബൈയില്‍നിന്ന്‌ ഗള്‍ഫ്‌ വഴി യൂറോപ്പിലേക്കു പോകുന്ന നിര്‍ണായക ലിങ്കിലൂടെയാണ്‌. ബാക്കിയുള്ളവ ചെന്നൈ വഴി സിംഗപ്പുര്‍, പസഫിക്‌ മേഖലകളിലൂടെ കിഴക്കോട്ടു പോകുന്നു. ഇന്ത്യന്‍ ഇന്റര്‍നെറ്റ്‌ ശൃംഖലയുടെ ഭൂരിഭാഗവും ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കു വിധേയമാകുമെന്നാണ്‌ ഇതു വ്യക്‌തമാക്കുന്നത്‌.

ചെങ്കടലില്‍ കേബിളുകള്‍ വിച്‌ഛേദിക്കപ്പെടുന്നത്‌ പുതുമയല്ലെങ്കിലും യുദ്ധമുണ്ടാക്കുന്ന തടസങ്ങള്‍ ഗൗരവകരമാണ്‌.

കടലിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതിനെ ഉയര്‍ന്നുവരുന്ന രാജ്യാന്തര ഭീഷണിയായി വിദഗ്‌ധര്‍ നിരീക്ഷിച്ചിട്ടുണ്ടെന്ന്‌ സെന്റര്‍ ഫോര്‍ സ്‌ട്രാറ്റജിക്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ സ്‌റ്റഡീസ്‌ ചൂണ്ടിക്കാട്ടുന്നു. പതിനേഴോളം അന്തര്‍വാഹിനി കേബിള്‍ ചെങ്കടലിലൂടെ കടന്നുപോകുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്‌. ഫൈബര്‍-ഒപ്‌റ്റിക്‌ കോര്‍, ചെമ്പ്‌ വയറിങ്‌, സംരക്ഷണ ലെയറുകള്‍ എന്നിവയാല്‍ നിര്‍മിതമായ ഓരോ കേബിളും ശരാശരി 100 ജിഗാബൈറ്റ്‌ ഡേറ്റ കൈമാറുന്നു. അത്തരമൊരു റൂട്ട്‌ സ്‌ഥാപിച്ചെടുക്കാന്‍ ഒരു വര്‍ഷത്തോളം സമയമെടുക്കും. ശൃംഖലയ്‌ക്കുണ്ടാകുന്ന ഏതെങ്കിലും കേടുപാടുകള്‍ പൂര്‍ണമായ ഡേറ്റാ തടസത്തിനു കാരണമാകില്ല. ഇന്റര്‍നെറ്റ്‌ ഒരു റൂട്ടിനെ മാത്രം ആശ്രയിക്കുന്നില്ല എന്നതാണ്‌ ഇതിനു കാരണം. ശൃംഖലയില്‍ ഒന്ന്‌ ബ്ലോക്ക്‌ ചെയ്യപ്പെട്ടാല്‍ മറ്റൊന്നിലൂടെ പ്രവര്‍ത്തിക്കും. എന്നാല്‍ നെറ്റ്‌വര്‍ക്കിലേക്കുള്ള താല്‍ക്കാലിക തടസം പോലും ടെലികോം, ഇന്റര്‍നെറ്റ്‌ കമ്പനികളുടെ ചെലവ്‌ കൂട്ടും. സേവന നിലവാരത്തെയും അത്‌ ബാധിക്കും.

ഡേറ്റ മറ്റൊരു പാതയിലേക്കു തിരിക്കുമ്പോള്‍ നെറ്റ്‌വര്‍ക്കില്‍ തിരക്ക്‌ കൂടുകയും വേഗത കുറയുകയും ചെയ്യാം. ഇതിന്റെ ഫലമായി, ഓണ്‍ലൈന്‍ ഇടപാടുകള്‍ വൈകല്‍, വീഡിയോ ബഫറിങ്‌ വര്‍ധിക്കല്‍, ഡൗണ്‍ലോഡ്‌-അപ്‌ലോഡ്‌ വേഗത കുറയല്‍, ആപ്പുകളുടെ പ്രതികരണം വൈകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉപയോക്‌താക്കള്‍ക്ക്‌ അനുഭവപ്പെടാം.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല എഫ.്‌സി.ആര്‍.എ. ഭേദഗതി: കിരണ്‍ റിജിജു

ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല എഫ.്‌സി.ആര്‍.എ. ഭേദഗതി: കിരണ്‍ റിജിജു

No Image

അണ്ണാമലൈ മത്സരത്തിനില്ല

No Image

എന്‍.സി.പി. തര്‍ക്കം

No Image

രണ്ട്‌ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വീണു; യു.എസിനു തിരിച്ചടി

No Image

ട്രെയിനില്‍ ബാലികയെ പിതാവ്‌ തലയറുത്തുകൊന്നു

എ.എ.പി. രാജ്യസഭാ ഉപനേതാവ്‌: രാഘവ്‌ ഛദ്ദയെ മാറ്റി

എ.എ.പി. രാജ്യസഭാ ഉപനേതാവ്‌: രാഘവ്‌ ഛദ്ദയെ മാറ്റി