മുംബൈ: ബാരാമതി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ മഹാരാഷ്‌ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ വിള്ളല്‍.
ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പി. ഇതിനകം തന്നെ അജിത് പവാറിന്റെ ഭാര്യയും ഉപമുഖ്യമന്ത്രിയമായ സുനേത്ര പവാറിനെതിരേ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരിക്കാന്‍ സാധ്യതയില്ലെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) പക്ഷവും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, മത്സരിക്കാനുള്ള തീരുമാനത്തിലാണു കോണ്‍ഗ്രസ്.


