ഗുവാഹത്തി: അസമിലെ ലക്ഷ്‌മിപൂര്‍ ജില്ലയില്‍ ഓടുന്ന ട്രെയിനില്‍വച്ച് പിതാവ് 6 വയസ്സുള്ള മകളെ തലവെട്ടി കൊലപ്പെടുത്തി. മകള്‍ സുമിയെ കൊലപ്പെടുത്തിയ കേസിലാണു സൂനില്‍ മുര്‍മു അറസ്‌റ്റിലായത്. ബിശ്വനാഥ് ചരിയലിയില്‍നിന്നാണു സൂനില്‍ മകള്‍ക്കൊപ്പം ഡെകാര്‍ഗോണ്‍-മുര്‍കോംഗ്‌സെലെക് എക്‌സ്‌പ്രസ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ കയറിയത്. ട്രെയിനില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. പ്രതിയുടെ കൈവശം ഒരു മച്ചീറ്റ് (വാള്‍ പോലുള്ള ആയുധം) ഉണ്ടായിരുന്നതായും ട്രെയിനുള്ളില്‍ അയാള്‍ അസ്വസ്‌ഥത പ്രകടിപ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അയാളുടെ പെരുമാറ്റം കണ്ട് ഭയന്ന യാത്രക്കാര്‍ മറ്റ് കമ്പാര്‍ട്ട്‌മെന്റുകളിലേക്ക് മാറി. അപ്പോഴാണ് ഇയാള്‍ മകളെ വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്‌തു വരികയാണെന്നും പോലീസ് അറിയിച്ചു.


