ന്യൂഡല്‍ഹി: എഫ.്‌സി.ആര്‍.എ. ഭേദഗതി ബില്‍ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികള്‍ തടയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
വിദേശ ഫണ്ടുകള്‍ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് നിയമം. ക്രിസ്‌ത്യന്‍ സ്‌ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ആണ് നിയമം എന്നത് ശുദ്ധ അസംബന്ധമാണ്. യു.ഡി.എഫും സി.പി.എമ്മും നുണ പ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടുകള്‍ ഉപയോഗിച്ചുവെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതുകൊണ്ട് മാത്രമാണ് ചില നടപടികള്‍ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

