ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

രണ്ട്‌ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വീണു; യു.എസിനു തിരിച്ചടി

Authored by Web Desk | Last updated: 04 Apr 2026, 11:39 PM | 2 min read

Print

ന്യൂഡല്‍ഹി: രണ്ട്‌ പതിറ്റാണ്ടിനിടെ ആദ്യമായി യു.എസ്‌. യുദ്ധ വിമാനം ശത്രുരാജ്യം വെടിവച്ചിട്ടു. അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ അപൂര്‍വമായ തിരിച്ചടി. ഇറാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ യു.എസ്‌. പോര്‍ വിമാനം തകര്‍ന്നുവീണെങ്കിലും അതു കുവൈത്തിനു സംഭവിച്ച പിഴവാണെന്നായിരുന്നു വിശദീകരണം. ഇറാന്റെ വ്യോമപ്രതിരോധം 'പൂര്‍ണമായി നശിപ്പിച്ചു' എന്ന്‌ ട്രംപ്‌ അവകാശപ്പെട്ടതിന്‌ ശേഷമാണു പോര്‍വിമാനങ്ങള്‍ തകര്‍ന്നുവീണത്‌. മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള കഴിവ്‌ ഇറാനു നഷ്‌ടപ്പെടുകയാണെന്നും ട്രംപ്‌ അവകാശപ്പെട്ടിരുന്നു.

വെള്ളിയാഴ്‌ച ഇറാന്‍ ഒരു അമേരിക്കന്‍ എഫ്‌15ഇ സ്‌ൈട്രക്ക്‌ ഈഗിള്‍ യുദ്ധവിമാനം വീഴ്‌ത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്‌ഥര്‍ സ്‌ഥിരീകരിച്ചു. ഒരു സൈനികനെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും രണ്ടാമത്തെയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു. ഇറാന്‍ സ്‌റ്റേറ്റ്‌ മീഡിയ പറയുന്നതനുസരിച്ച്‌, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മേഖലയില്‍ ഇറാന്‍ പ്രതിരോധ സേനയുടെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ എ10 വാര്‍താഗ്‌ അറ്റാക്ക്‌ വിമാനം തകര്‍ന്നുവീണിട്ടുണ്ട്‌. ഇറാന്‍ ഇസ്ലാമിക്‌ റെവല്യൂഷണറി ഗാര്‍ഡ്‌ കോര്‍പ്‌സ്‌ (ഐ.ആര്‍.ജി.സി) പുറത്തുവിട്ട ദൃശ്യങ്ങളില്‍, ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ തൊടുക്കുന്ന മിസൈലുകള്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങളെ ആക്രമിക്കുന്നതായി കാണാം. പരമ്പരാഗത റഡാര്‍ സംവിധാനം ഉപയോഗിച്ചല്ല വിമാനത്തെ തിരിച്ചറിഞ്ഞതെന്ന സൂചന ആ ദൃശ്യങ്ങളിലുണ്ട്‌. ഒപ്‌റ്റിക്കല്‍, ഇന്‍ഫ്രാറെഡ്‌ (ഐ.ആര്‍) സെന്‍സറുകള്‍ ഉപയോഗിച്ചാകാം യുദ്ധ വിമാനത്തെ ഐ.ആര്‍.ജി.സി. തിരിച്ചറിഞ്ഞതെന്നു വിദഗ്‌ധര്‍ കരുതുന്നു.

ഇറാന്‍ സ്‌റ്റേറ്റ്‌ മീഡിയ പുറത്തുവിട്ട ചിത്രങ്ങള്‍, ഇലക്‌ട്രോഓപ്‌റ്റിക്കല്‍/ഇന്‍ഫ്രാറെഡ്‌ ട്രാക്കിങ്‌ സിസ്‌റ്റത്തിന്റെ സവിശേഷതകളായ ഉയര്‍ന്ന നിലവാരമുള്ള തെര്‍മല്‍ ചിത്രങ്ങളുണ്ട്‌. അമേരിക്കന്‍, ഇസ്രയേലി വ്യോമാക്രമണങ്ങളില്‍ ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ തൊടുക്കുന്ന മിസൈല്‍ സംവിധാനങ്ങളില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടതിനാല്‍, വിമാനങ്ങളുടെ എന്‍ജിനുകളില്‍നിന്നുള്ള ചൂടും ഘര്‍ഷണവും തിരിച്ചറിയാന്‍ കഴിവുള്ള പാസീവ്‌ സെന്‍സറുകളെയാണ്‌ ഇറാന്‍ കൂടുതലായി ആശ്രയിക്കുന്നതെന്നാണു വിദഗ്‌ധര്‍ പറയുന്നത്‌. ഇന്‍ഫ്രാറെഡ്‌ സിസ്‌റ്റം, തണുത്ത താപനിലയുള്ള ആകാശത്തിന്റെ പശ്‌ചാത്തലത്തില്‍ വിമാന എന്‍ജിനുകളില്‍നിന്നുള്ള ചൂട്‌ തിരിച്ചറിയും.അതില്‍ റഡാര്‍ ഉള്‍പ്പെടുന്നില്ല. ഈ സംവിധാനം ഉപയോഗിച്ച്‌ മിസൈല്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുന്നു. ഇറാന്‍ നിര്‍മിതമായ മാജിദ്‌ ഉപരിതലത്തില്‍നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ തൊടുക്കുന്ന മിസൈല്‍ സംവിധാനം ചില ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കാം.എഫ്‌15ഇ , എ10 പോലുള്ള യുദ്ധവിമാനങ്ങളെ ഇന്‍ഫ്രാറെഡ്‌/ഇലക്‌ട്രോഓപ്‌റ്റിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച്‌ ട്രാക്ക്‌ ചെയ്യുന്നത്‌ ഏറെക്കുറെ അസാധ്യമാണെന്നായിരുന്നു യു.എസിന്റെ വിശ്വാസം. അവയുടെ ഉയര്‍ന്ന വേഗത, നൂതന പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാണു യു.എസിന്‌ ആത്മവിശ്വാസം നല്‍കിയത്‌. ആധുനിക യുദ്ധവിമാനങ്ങളില്‍ തിരിച്ചറിയലുകള്‍ കുറയ്‌ക്കുന്നതിന്‌ കൂള്‍ഡ്‌ നോസലുകള്‍, താഴ്‌ന്ന നിരീക്ഷണ കോട്ടിങ്ങുകള്‍ എന്നിവ ഉപയോഗിക്കുന്നു. ഇത്‌ വിമാനം പുറംതള്ളുന്ന താപ വികിരണത്തെ ഗണ്യമായി കുറയ്‌ക്കുന്നു.

ഇറാനിലെ മധ്യഭാഗത്തായി എഫ്‌15ഇ സ്‌ൈട്രക്ക്‌ ഈഗിള്‍ വീണ സംഭവം, ഇറാന്‍ ആകാശത്ത്‌ അമേരിക്കന്‍- ഇസ്രയേലി നിയന്ത്രണം ചോദ്യം ചെയ്യുന്നതാണ്‌. ഒരു സൈനികനെ രക്ഷപ്പെടുത്തിയത്‌ അവര്‍ക്ക്‌ ആശ്വാസമാകും. എങ്കിലും രണ്ടാമനെ ഉപയോഗിച്ച്‌ ഇറാന്‍ വിലപേശല്‍ നടത്തിയാല്‍ യു.എസ്‌. പ്രതിരോധത്തിലാകും.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല എഫ.്‌സി.ആര്‍.എ. ഭേദഗതി: കിരണ്‍ റിജിജു

ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല എഫ.്‌സി.ആര്‍.എ. ഭേദഗതി: കിരണ്‍ റിജിജു

No Image

അണ്ണാമലൈ മത്സരത്തിനില്ല

No Image

എന്‍.സി.പി. തര്‍ക്കം

No Image

ട്രെയിനില്‍ ബാലികയെ പിതാവ്‌ തലയറുത്തുകൊന്നു

എ.എ.പി. രാജ്യസഭാ ഉപനേതാവ്‌: രാഘവ്‌ ഛദ്ദയെ മാറ്റി

എ.എ.പി. രാജ്യസഭാ ഉപനേതാവ്‌: രാഘവ്‌ ഛദ്ദയെ മാറ്റി

No Image

ഇറാന്‍ യുദ്ധക്കെടുതി: ഇന്റര്‍നെറ്റ്‌ ശൃംഖലയെ താറുമാറാക്കുമെന്ന്‌ ആശങ്ക