ഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഡയമണ്ട് ഹാര്‍ബര്‍ എഫ്.സി. ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ റയാല്‍ കശ്മീരിനെ 2-1 നു തോല്‍പ്പിച്ചതോടെയാണ് ഡയമണ്ട് ഹാര്‍ബര്‍ ഒന്നാമതെത്തിയത്.
ഡെംപോ എസ്.സിയും നാംധാരിയും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. റയാല്‍ കശ്മീരിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഡയമണ്ട് ഹാര്‍ബറിനായി ഹ്യൂഗോ ഡിയാസ് റോഡ്രിഗസും സണ്‍ഡേ കാലാവാലെ അഫോബായും ഗോളടിച്ചു. ജൂനിയര്‍ ട്രാഓറെയാണു റയാല്‍ കശ്മീരിനായി ഗോളടിച്ചത്. ആറ് കളികളില്‍നിന്നു 13 പോയിന്റാണ് ഡയമണ്ട് ഹാര്‍ബര്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനും മൂന്നാം സ്ഥാനത്തുള്ള ഷില്ലോങ് ലജോങിനും പിന്നാലെയുള്ള രാജസ്ഥാന് യൂണൈറ്റഡിനും 11 പോയിന്റ് വീതമാണ്്.
ആറ് കളികളില്‍നിന്ന് രണ്ട് പോയിന്റ് മാത്രം നേടിയ റയാല്‍ കശ്മീര്‍ ഏറ്റവും പിന്നിലാണ്. ഡെംപോ മൂന്ന് പോയിന്റും നാംധാരി ഏഴ് പോയിന്റും നേടി. നാംധാരിക്കെതിരേ നടന്ന മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ മാര്കസ്് ലെറിക് ജോസഫ് ഡെംപോയെ മുന്നിലെത്തിച്ചിരുന്നു. ഖാന്ങെബാം ബിദ്യാസാര് സിങാണ് നാംധാരിക്കായി ഗോളടിച്ചത്.




