കൊളംബോ: ഐ.പി.എല്‍. ക്രിക്കറ്റില്‍ കളിക്കാന്‍ അനുമതി നല്‍കാത്തതില്‍ ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര കോടതിയില്‍. ശ്രീലങ്ക ക്രിക്കറ്റിലെ ഉന്നതര്ക്കെതിരേയാണു താരം കോടതിയെ സമീപിച്ചത്്്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണു നുവാന്‍ തുഷാര.
ഐ.പി.എല്ലില്‍ കളിക്കാന്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്കാന് ഉത്തരവ് നല്‍കണണമെന്നാണ് ആവശ്യം. ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സില്‍വ, സെക്രട്ടറി ബന്ധുല ദിസാനായകെ, ട്രഷറര്‍ സുജീവാ ഗോഡലിയ, ചീഫ് എക്സിക്യൂട്ടീവ് ആഷ്ലി ഡി സില്‍വ എന്നിവര്‍ക്കെതിരേയാണ് പരാതി. ടീമുമായുള്ള കരാറില്‍ തന്നെ പരിഗണിക്കേണ്ടെന്നു ബോര്‍ഡിനെ അറിയിച്ചിരുന്നതായും തുഷാര കോടതിയെ ബോധിപ്പിച്ചു.




