അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എച്ച്. സലാം ഇന്നലെ അമ്പലപ്പുഴയുടെ തീരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ പീലിങ് ഷെഡുകളില്‍ പര്യടനം നടത്തി. മത്സ്യഅനുബന്ധ തൊഴിലാളികള്‍ക്ക് കൂലി കൂടുതല്‍ ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സമരത്തില്‍ എച്ച്. സലാമായിരുന്നു ഒന്നാം പ്രതി. അന്ന് സലാമിനൊപ്പം പ്രതിയായിരുന്ന മഹിളാമണിയുടെ നേതൃത്വത്തിലാണ് പീലിങ് ഷെഡുകളില്‍ പ്രചാരണം നടത്തിയത്.
അമ്പലപ്പുഴ: എന്‍.ഡി.എ. അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി അരുണ്‍ അനിരുദ്ധന് ഇന്നലെ കരുമാടിയില്‍നിന്ന് പ്രചരണം ആരംഭിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടി യോടെ ആരംഭിച്ച യാത്ര കരുമാടി ജംഗ്ഷന്, മാമ്മൂട് ജംഗ്ഷന്, പനച്ചുവട്ടില്‍ ശക്തി കേന്ദ്രം, സമിതി,പുതുപ്പുരയ്ക്കല്‍, കിഴക്കേനട, പടിഞ്ഞാറെ നട, ലഡ്ഡു മുക്ക്,കച്ചേരിമുക്ക്, പി.ബി ജംഗ്ഷന്, വളഞ്ഞവഴി, അയോധ്യ, മീനൂട്ട് കടവ് വഴി , ശിശുവിഹാറില്‍ സമാപിച്ചു.
അമ്പലപ്പുഴ: ഐക്യ ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന ജനകീയ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജി. സുധാകരന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. എ.എന്‍. പുരം ശിവകുമാര്‍ പര്യടനം ഉദ്ഘാടനം ചെയ്തു.
രാവിലെ കളര്‍കോട് മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്നാരംഭിച്ച പര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. പേരൂര്‍ കോളനി, പോട്ടത്തറ ജംഗ്ഷന്, കളര്‍കോട് എന്‍.എസ്.എസ് കരയോഗം റോഡ്, മുരളി ഭവന് ജംഗ്ഷന്, ചിന്മയ സ്കൂള്‍, ഡി.എസ്.എസ്, എസ്.ഡബ്ല്യു.എസ് ജംഗ്ഷന്, ഊഞ്ഞാടന് പറമ്പ്, ഹീറോ ഹോണ്ട ജംഗ്ഷന്, കൃഷ്ണയ്യങ്കാര്‍ വളപ്പ് എന്നിവിടങ്ങളിലൂടെയായിരുന്നു പര്യടനം നടന്നത്. കുറവന്തോട് കിഴക്കേ ജംഗ്ഷനില്‍ പര്യടനം സമാപിച്ചു.




