
ആലപ്പുഴ: ജില്ലയില്‍ മാതൃകാപെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന് നിയോഗിക്കപ്പെട്ട ആന്റി ഡീഫേസ്മെന്റ്, ഫ്ളയിഗ് സ്ക്വാഡുകളുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ ജില്ലാ ഇലക്ഷന് ഓഫീസര്‍ നിര്‍ദേശിച്ചു. അനധികൃതമായും മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായും സ്ഥാപിക്കപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്യുന്ന സ്ക്വാഡുകളെ ജില്ലയിലെ ഏതാനും നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകളുടെ പ്രത്യേക യോഗം വിളിച്ചു. പൊതു ഇടങ്ങളിലും സ്വകാര്യഭൂമിയിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും കക്ഷിരാഷ്ട്രീയ ഭേദമന്യേ നീക്കംചെയ്യാന്‍ നിര്‍ദ്ദേശിച്ച ജില്ലാ കലക്ടര്‍ സ്ക്വാഡുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചു.
ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എം.സി.സി. ആന്‍ഡ് സി.വിജില്‍ ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ഉടമസ്ഥന്റെ സമ്മതവും പ്രിന്ററുടെയും പബ്ലിഷറുടെയും പേരുവിവരങ്ങള്‍ ഇല്ലാത്തതും ഹരിതചട്ടം പാലിക്കാത്തതുമായ സ്വകാര്യ/പൊതു ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകള്‍, മതപുരോഹിതന്മാര്, ആരാധനാലയങ്ങള്‍ എന്നിങ്ങനെയുള്ള പശ്ചാത്തലത്തില്‍ സ്ഥാപിച്ചിട്ടുള്ള വോട്ട് അഭ്യര്‍ത്ഥനാ ബോര്‍ഡുകള്‍, അനധികൃത വൈദ്യുതി ഉപയോഗം, പൊതുജനങ്ങള്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാക്കല്‍ തുടങ്ങിയ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്റി ഡീഫെയ്സ്മെന്റ്/ ഫ്ളൈയിങ് സ്ക്വാഡുകള്‍ സ്വമേധയാ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇലക്ഷന് കമ്മിഷന് അനുവദിച്ചിട്ടുള്ളതിലും അധികമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുക ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ തുക സ്ഥാനാര്‍ഥിയുടെ ഇലക്ഷന് അക്കൗണ്ടില്‍ ചേര്‍ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ എം.സി.സി.സി.വിജില്‍ നോഡല്‍ ഓഫീസര്‍, ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലെയും ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള്‍, നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



