അമ്പലപ്പുഴ: പോസ്റ്ററുകള്‍ കീറിയാലും ചെളിവാരിയെറിഞ്ഞാലും ജനമനസുകളില്‍ ആര്‍ക്കും ചെളിവാരി എറിയാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് പിന്തുണയോടെ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ജനകീയസ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി.സുധാകരന്.
മൂന്നാം ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രചാരണ പോസ്റ്ററുകള്‍ കീറുകയും നശിപ്പിക്കുകയും ചളിവാരി എറിയുന്നതും ഫോട്ടോ എടു ത്ത് പലരും തന്നിട്ടുണ്ട്. പോസ്റ്ററുകള്‍ കീറുകയും അതില്‍ ചെളിവാരി എറിയുന്ന തിലും പരിഭവമില്ല.
ജനമനസുകളില്‍ ആര്‍ക്കും ചെളിവാരി എറിയാന്‍ കഴിയില്ല. അതെല്ലാം വോട്ടായി മാറും. കോണ്‍ഗ്രസിന്റെ കൂടെക്കൂടിയ താന്‍ ചെളിയില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞാന്‍ മൂന്നരവര്ഷത്തൊളം കര്‍ഷകത്തൊഴിലാളികളുടെ കുട്ടനാട് താലൂക്ക് യൂണിയന് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വയല്‍വരമ്പുകളിലൂടെ നടന്നിട്ടുണ്ട്. ഒരു ചളിക്കുണ്ടിലും താഴ്ന്നിട്ടില്ല. താന്‍ ഉറച്ച പ്രതലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇന്ത്യാ മുന്നണിയില്‍ എല്‍.ഡി.എഫ് അംഗമാണ്. അതുകൊണ്ടാണ് തമിഴ്നാട്ടില്‍ എം.എല്‍.എമാരെയും എം.പിമാരെയും കിട്ടിയത്. സി.പി.ഐക്കും എം.എല്‍.എമാരെ കിട്ടിയിട്ടുണ്ട്. ഒരു മുന്നണിയിലും ഇല്ലാത്ത തനിക്ക് മതേതരദേശീയപാര്ട്ടിയായ കോണ്‍ഗ്രസ് പിന്തുണ നല്കി.
അത് സ്വീകരിച്ചതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയുടെ കണ്ണ് തുറന്നാണ് ഇരിക്കുന്നതെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയതിമിരം ബാധിച്ചിരിക്കുകയാണ്.
ബി.ജെ.പിക്ക് മണ്ഡലത്തില്‍ 25000 വോട്ടുണ്ട്. അത് കൊടു ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ആര് വോട്ട് ചെയ്യാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ല.
ഒരു ബി.ജെ.പി നേതാക്കളോടും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
അങ്ങനെ ഒരു ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ചെങ്ങന്നൂരില്‍ മാത്രമാണെന്നും സുധാകരന് പറഞ്ഞു.




