
ചേര്‍ത്തല: വീറും വാശിയുമേറിയ പോരാട്ടം അവസാന ലാപ്പിലേക്ക് കടന്നതോടെ നാടിളക്കിയുള്ള പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍. റോഡ് ഷോയും സ്വീകരണ പരിപാടികളുമായി പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. പരസ്യ പ്രചാരണത്തിന് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ലഭിച്ചത് എന്നുള്ള തിനാല്‍ സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും പൂര്‍ണമായി എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇതു പരിഹരിക്കാന്‍ രാപകല്‍ ഭേദമില്ലാതെ ഓട്ട പ്രദക്ഷിണം തുടരുന്നതിനോടെപ്പം നഗരംവിട്ട് ഗ്രാമ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് സ്ഥാനാര്‍ഥികള്‍ മുന്‍ഗണന നല്‍കുന്നത്. യു. ഡി. എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ മണ്ഡല പര്യടനം തുടരുകയാണ്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ. ആര്. രാജേന്ദ്ര പ്രസാദിന്റെ പര്യടനം കഞ്ഞിക്കുഴി തുരുത്തി പള്ളിയില്‍ നിന്നാണ് തുടങ്ങിയത്. നല്ലേടത്ത്, ശ്രീരാമ ക്ഷേത്രം, മുക്കുടിക്കല്‍, ആയിരംതൈ, പര ബ്രഹേ്മാദയം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പുളിച്ചുവട് കവലയില്‍ സമാപിച്ചു. പ്രമുഖ നേതാക്കള്‍ അടക്കം പങ്കെടുത്തു.
എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. ടി. പി. അനന്ദരാജിന്റെ പര്യടനം ചെങ്ങണ്ടയില്‍ നിന്നാണ് തുടങ്ങിയത്. വാരനാട്, ചേര്‍ത്തല എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ഥിച്ചു. മുഹമ്മക്ക് സമീപം തുരുത്തന് കവലയില്‍ നിന്നാണ് വാഹന പര്യടനം തുടങ്ങിയത്. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം കേന്ദ്രങ്ങളുടെ സ്വീകര ണങ്ങള്‍ക്ക് ശേഷം പള്ളികവലയില്‍ സമാപിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി വി. കെ. ഗോപിനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഇന്നലെ മണ്ഡലത്തിന് പുറത്ത് പ്രചാരണത്തിന് പോയ എല്‍.ഡി.എഫ് സ്ഥാനര്‍ഥി പി. പ്രസാദിന്റെ ബുധനാഴ്ചത്തെ പര്യടനം മുഹമ്മ യിലും കഞ്ഞിക്കുഴിലുമായിരുന്നു. പ്രവര്‍ത്തകര്‍ ആവേശ പുര്വം വരവേറ്റു. പി.കൃഷ്ണപിള്ള അന്ത്യനാളുകള്‍ ചെലവഴിച്ച കണ്ണര്കാ ടും ജനകീയ പച്ചക്കറിക്കൃഷിയിലൂടെ പേരും പെരുമയും നേടിയ കഞ്ഞിക്കുഴിയിലും ചെറുവാരണത്തും സ്വീകരണങ്ങള്‍ നല്കി. കണിത്താലവും പഴങ്ങളും മുല്ലപ്പൂമാലയും പച്ചക്കറിയും ബൊക്കെയും പയര്മാലയുമൊക്കെ സമ്മാനിച്ചാണ് ഗ്രാമം സ്ഥാനാര്‍ഥി
യെ സ്വീകരിച്ചത്. മണിയന്തറയില് സമാപിച്ചു. യോഗങ്ങളില്‍ വി. ജി. മോഹനന്, എന്‍. എസ്. ശിവപ്രസാദ്, എന്‍. ആര്. ബാബുരാജ്, പി. എസ്. ഷാജി, എം. കെ. ഉത്തമന്, സി.പി.ദിലീപ്, കെ. ബി. ബിമല്‍റോയ്, പി ഷാജിമോഹന്‍, കെ.കെ. ജഗദീശന്, ആര്. അനില്‍കുമാര്‍, എസ്. സിനു, ആര്. അശ്വിന്, എസ്. പ്രകാശന്, അഡ്വ. ഉദേഷ് യു. കൈമള്‍, ഒ. എ. ആഘോഷ്കുമാര്‍, എം. ഡി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.



