മലപ്പുറം: രാജ്യത്ത് ബി.എസ്.എന്‍.എല്‍. 5ജി സേവനം ഉടന്‍ ആരംഭിക്കണമെന്ന് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന്റെ 12-ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന് ഹാളില്‍ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. വേലായുധന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. ഷിനീഷ് അധ്യക്ഷത വഹിച്ചു.
ബി.എസ്.എന്‍.എല്‍. ഇ.യു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ യു.ആര്. രഞ്ജീവ്, പി. മനോജ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രേഖ, എ.ഐ.ബി.ഡി.പി.എ. ജില്ലാ സെക്രട്ടറി എം.എന്‍. മാധവന്, എ.ഐ.ബി.ഡി.പി.എ. ജില്ലാ പ്രസിഡന്റ് പി.ടി.എം.എ. ജലീല്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എസ്. പ്രദീപ് സ്വാഗതവും എ. അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പി. അന്‍വര്‍ അലി (പ്രസിഡന്റ്), കെ.എസ്. പ്രദീപ് (സെക്രട്ടറി), സി പി അമൃതാനന്ദ് (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ശമ്പള പരിഷ്കരണ കരാര്‍ ഉടന്‍ നടപ്പിലാക്കുക, തൊഴിലാളി വിരുദ്ധ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക, രണ്ടാം വി.ആര്.എസ്. നീക്കം ഉപേക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.



