തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടപ്പാക്കി വരുന്ന 100 കോടിയുടെ പി.എം. ഉഷ പദ്ധതി കേന്ദ്ര സര്‍ക്കാറിന്റെ നേട്ടമാണെന്ന് വള്ളിക്കുന്ന് മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എം. പ്രേമന് വ്യക്തമാക്കി. തേഞ്ഞിപ്പലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ഇനിയും ഒട്ടനവധി വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയും. ഇതുവരെ ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത യു.ഡി.എഫിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും കൊണ്ടുവരാനായിട്ടില്ല. മണ്ഡലത്തില്‍ വികസന മുരടിപ്പാണ് സംഭവിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ ഹബ്ബായ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഒരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്്്് പോലും യഥാര്ത്ഥ്യമാക്കാനായിട്ടില്ല. ഐ.ഒ.സി. പോലെയുളള വന്‍കിട കമ്പനി സ്ഥിതി ചെയ്ുയന്ന മണ്ഡലമായിട്ടും ഒരു ഫയര്‍ സ്റ്റേഷന് പോലും കൊണ്ടുവരാന്‍ കഴിയാത്തത് തികഞ്ഞ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാര്‍ത്ഥികളെക്കാള്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് തേഞ്ഞിപ്പലം, വള്ളിക്കുന്ന്, ചേലേമ്പ്ര, പളളിക്കല്‍, മൂന്നിയൂര്‍, പെരുവള്ളൂര്‍ പഞ്ചായത്ത് പര്യടനം പൂര്‍ത്തിയാക്കിയ അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ്, ഒ.ബി.സി. മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മണ്ണഞ്ചേരി, ബി.ജെ.പി. ജില്ലാ കമ്മറ്റിയംഗം കെ.കെ. സുന്ദരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മനോജ് മണ്ണില്‍, എ.വി. ശ്രീനിവാസന്, എ.വി. അയ്യപ്പന് പങ്കെടുത്തു.



