പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കന്തറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍ക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരസഭയിലെ 51-ാം വാര്‍ഡ് ബി.ജെ.പി കൗണ്‍സിലര്‍ സിന്ധു രാജന്, മകള്‍ സ്നേഹ, സിന്ധുവിന്റെ സഹോദരന് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വടക്കന്തറ മനക്കല്‍തൊടി ഭാഗത്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വടക്കന്തറ സ്വദേശിനിയായ ജ്യോതിലക്ഷ്മി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പും ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഇതേ സംഭവത്തില്‍ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് പാലക്കാട് ഡിവൈ.എസ്.പിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്ന


