ആനക്കര: കേരളത്തിന്റെ വികസന നേട്ടങ്ങള്‍ നിലനില്ക്കാന് എല്‍.ഡി.എഫ് ഭരണം തുടരേണ്ടത് അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് അഭിപ്രായപ്പെട്ടു. വികസനവും ജനക്ഷേമവും തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ യു.ഡി.എഫ് തയ്യാറാകന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരത്താണിയില്‍ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വരാജ്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനം വീണ്ടും വര്‍ഗീയ കലാപങ്ങളിലേക്ക് തിരിച്ചു പോകുമെന്ന് സ്വരാജ് അഭിപ്രായപ്പെട്ടു.
സി.പി.എം തൃത്താല ഏരിയാ സെക്രട്ടറി ടി.പി. മുഹമ്മദ് അധ്യക്ഷനായി. സ്ഥാനാര്‍ഥി എം.ബി. രാജേഷ്, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ എം.ആര്. മുരളി, പി.എന്‍. മോഹനന്, ഷാനിബ്, പി.ആര്. കുഞ്ഞുണ്ണി, പി. ശിവന്, ടി.പി. പ്രമോദ് ചന്ദ്രന്, റഫീഖ് എന്നിവര്‍ സംസാരിച്ചു.


