തൃശൂര്‍: എയ്ഡ്സ് ബാധിതരുടെ കാലുകള്‍ കഴുകി ചുംബിച്ച് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാതൃകയായി.
പെസാഹ ദിനത്തില്‍ എച്ച്.ഐ.വി ബാധ്യതരുടെ .അഭയ കേന്ദ്രമായ പെരിങ്ങോണ്ടൂര്‍ മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ ഗ്രേസ് ഫോമിലാണ് മാര്‍ ആന്‍ഡ്യൂസ് താഴത്ത് മാതൃകയായത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട എച്ച്ഐവി ബാധിതരായ വ്യക്തികള്‍ക്ക് ഇത് ചേര്‍ത്തുനില്‍പ്പിന്റെ അനുഭവമായി എയ്ഡ്സ് ബാധ്യതയില്‍ പലരും വിതുമ്പി അടക്കിപ്പിടിച്ചാണ് ആര്‍ച്ച് ബിഷപ്പിന്റെ മുമ്പിലേക്ക് കാലുകള്‍ നീട്ടി വച്ചത്.
ഏറെ സ്നേഹത്തോടെയെല്ലാം കാലുകള്‍ ആദ്യം കഴുകി തുണികൊണ്ട് കാലുകള്‍ തുടച്ചുതുടര്ന്ന് ബിഷപ്പ് പാദങ്ങള്‍ ചുംബിച്ചപ്പോള്‍ എയ്ഡ്സ് ബാധ്യത രുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
കാല്കഴുകിലിന് ശേഷം അവരുടെ ഒപ്പം അപ്പം മുറിക്കാന്‍ ശുശ്രൂഷയ്ക്കും ആര്‍ച്ച് ബിഷപ്പ് കാര്‍മികത്വം വഹിച്ചു. ഗ്രീസ് ഹോം ഡയറക്ടര്‍ ഫാ. അനീഷ് ചിറ്റിലപ്പള്ളി, ഫാ. ജോണ്സണ് ചാലിശ്ശേരി, ഫാ. ജോണ്സണ് അന്തിക്കാട്, ഫാ. ജോബി കടുപ്പൂരന്, മദര്‍. സുപ്പിരക്കയര്, സിസ്റ്റര്‍ ജെയിനി എന്നിവര്‍ നേതൃത്വം നല്കി



