
ഇരിങ്ങാലക്കുട : യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് ആവേശോജ്വല സമാപനം. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ ആളൂര്‍ മണ്ഡലത്തിലെ വല്ലക്കുന്നില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ട് ആളൂര്‍ സെന്ററില്‍ സമാപിച്ചു.
എന്‍.കെ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.പി ജാക്സണ്, കണ്‍വീനര്‍ അഡ്വ. സതീഷ് വിമലന്, ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ളോക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടന്‍, കെ.വി രാജു, എം.എം ബൈജു, റോയ് ജെ. കളത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.
നിയോജകമണ്ഡലത്തിലെ 9 മണ്ഡലങ്ങളില്‍ 4 ദിവസങ്ങളായി 223 ബൂത്തുകളിലൂടെയും കടന്നു പോയ സ്ഥാനാര്‍ഥി പര്യടനത്തിന് 200 ഓളം കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. യു.ഡി.എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.


