
കുന്നംകുളം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. സി. മൊയ്തീന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പ്രഭാത നടത്തം വാക്ക് വിത്ത് എ.സി മൊയ്തീന് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കുന്നംകുളം പഴയ സ്റ്റാന്റില്‍ നിന്നാരംഭിച്ച് അന്താരാഷ്ര്ട നിലവാരത്തില്‍ ഇടതുഭരണകാലത്ത് പണികഴിച്ച സിന്തറ്റിക് ട്രാക്ക് ചുറ്റി വടക്കാഞ്ചേരി റോഡ് വഴി കുന്നംകുളം ടൗണില്‍ പ്രഭാത നടത്തം അവസാനിപ്പിച്ചു. പതിവു കാഴ്ചയില്‍ നിന്ന് വ്യത്യസ്തമായി ട്രാക്ക് സ്യൂട്ടും ഷൂവും ധരിച്ചാണ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുളളവര്‍ എത്തിയത്. യുവാക്കളുടേയും സ്ഥിരനടത്തക്കാരുടേയും വലിയ പങ്കാളിത്തമാണ് പരിപാടിക്കുണ്ടായത്.
എല്‍.ഡി.എഫ് നേതാക്കളായ ടി.കെ വാസു, എം. എന്‍. സത്യന്, നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്മാന് പി.ജി ജയപ്രകാശ്, കെ. കൊച്ചനിയന്, പി.എം സുരേഷ്, പ്രശാന്തന് മാസ്റ്റര്‍ നേതൃത്വം നല്കി.


