വടക്കാഞ്ചേരി :നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ്. വന്‍ വിജയം നേടുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും രാജസ്ഥാന് മുന്‍ ഉപ മുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റ് അഭിപ്രായപ്പെട്ടു.
വടക്കാഞ്ചേരിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.എന്‍. വൈശാഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വിഷന്‍ വടക്കാഞ്ചേരി എന്ന പേരിലുള്ള വികസന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദിയും പിണറായിയും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്.അഴിമതിക്കാരായ ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ ഒരു കേസ് പോലും കേന്ദ്ര ഏജന്‍സികള്‍ എടുക്കുന്നില്ല.കോണ്‍ഗ്രസ് നേതാക്കളെ ഇ.ഡി. ,ആദായനികുതി വകുപ്പ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ഒരു അഴിമതി കേസ് പോലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ല.പിണറായി വിജയന് വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കെ പ്രതിയായ എസ്.എന്‍.സി. ലാവ്ലിന് കേസ് 37 പ്രാവശ്യമാണ് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം മാറ്റിവെച്ചത് എന്നുള്ളത് തന്നെ ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് ഉത്തമ ഉദാഹരണമാണ്.
ഭാരതത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് യു.പി.എ. സര്‍ക്കാര്‍ ആണവകരാര്‍ നടപ്പിലാക്കിയത്.എന്നാല്‍ അമേരിക്കയുടെ മുന്നില്‍ ഇഴയുന്ന നയമാണ് മോദി സര്‍ക്കാരിന്റെത്. കേരളത്തില്‍ എങ്ങും പിണറായി വിജയന്റെ ചിത്രം മാത്രമുള്ള ബോര്‍ഡുകളാണ് സര്‍ക്കാര്‍ ചിലവില്‍ സ്ഥാപിച്ചിട്ടുള്ളത്.മോദിയുടെ പ്രചരണരീതിയും പിണറായിയുടെ പ്രചരണരീതിയും സമാനമാണ്.അഴിമതി, സ്വജന പക്ഷപാതം ,സ്വന്തക്കാരെ പ്രധാന പദവികളില്‍ നിയമിക്കല്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരേ തൂവല്‍ പക്ഷികളാണ്.
ഇടതുപക്ഷ വിശ്വാസികളില്‍ 40% ആളുകള്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരരുത് എന്ന് അതിയായ ആഗ്രഹിക്കുന്നവരാണ്.ശബരിമല സ്വര്‍ണ്ണ കള്ളക്കടത്ത് ഒരു വിഷയമേയല്ല എന്നാണ് കേരള മുഖ്യമന്ത്രി പറയുന്നത്.
ശബരിമലയിലെ സ്വര്‍ണ്ണം കട്ടവര്‍ മുഴുവന്‍ കേരളം ഭരിക്കുന്ന സി.പി.എം ക്കാരാണ്. സ്വര്‍ണ്ണക്കൊള്ളക്കെതിരെ ഒരു വാക്കുപോലും ബി.ജെ.പി. മിണ്ടുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തെ കോണ്‍ഗ്രസ് പൂര്‍ണമായി എതിര്‍ക്കുന്നു. ഇതു വഴി രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കലാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.ഭാരതത്തെ ജാതിക്കും മതത്തിനും അതീതമായി ഒന്നായി കാണാന്‍ കഴിയുന്ന പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് എല്ലാവരുടെയും പാര്‍ട്ടിയാണ്. പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ജനാധിപത്യസംവിധാനങ്ങള്‍ ലഭ്യമാക്കിയത് കോണ്‍ഗ്രസാണ്. നാട്ടില്‍ ഇന്നും വിഭജന രാഷ്ര്ടീയം ഉണ്ടാക്കുന്നത് ബി.ജെ.പിയാണ്. ആസാമില്‍ നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് പ്രസംഗിക്കുന്ന മോദി ആസാം ഭരിക്കുന്നത് ബി.ജെ.പി. സര്‍ക്കാര്‍ ആണെന്ന് പോലും മറന്നാണ് സംസാരിക്കുന്നതെന്നും സച്ചിന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കെ. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. സെക്രട്ടറി സഞ്ജയ് ദത്ത്, ഡി.സി.സി. പ്രസിഡന്റ് .ജോസഫ് ടാജറ്റ് , യുഡിഎഫ് സ്ഥാനാര്‍ഥി പി.എന്‍. വൈശാഖ് , അനില്‍ അക്കര , രാജേന്ദ്രന് അരങ്ങത്ത്, സി.വി. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.



