ലഖ്നൗ: ഉത്തര്‍പ്രദേശ് റെയില്‍വേ ശൃംഖലയെ തകര്‍ക്കാനും രാജ്യത്ത് ഭീതിപടര്‍ത്താനും പദ്ധതി തയ്യാറാക്കിയ നാലു ഭീകരരെ തീവ്രവാദ വിരുദ്ധ സേന തകര്‍ത്തു. പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള നാല്‍വര്‍ സംഘത്തെയാണ് പിടികൂടിയത്. 2026 ഏപ്രില്‍ ആദ്യവാരം ട്രെയിനുകളും റെയില്‍വേ ആസ്തികളും ലക്ഷ്യമിട്ട് അട്ടിമറി നടത്താനായിരുന്നു ഇവരുടെ നീക്കം.
മീററ്റ് സ്വദേശിയായ സാഖിബ് (ഡെവിള്‍) ആണ് സംഘത്തലവന്. ഇയാള്‍ക്കൊപ്പം വികാസ് ഗെഹ്ലാവത് (റൗണക്), ലോകേഷ് (പാപ്ല പണ്ഡിറ്റ്), അര്‍ബാബ് എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കുക സിഗ്നല്‍ സംവിധാനങ്ങള്‍ തകരാറിലാക്കുക ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ തകര്‍ക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ വന്‍ നാശത്തിനായിരുന്നു ഇവര്‍ പദ്ധതിയിട്ടുരുന്നതെന്നാണ് പദ്ധതിയിട്ടിരുന്നതായി എടിഎസ് വെളിപ്പെടുത്തി. ഇതിനായി ഗൂഗിള്‍ മാപ്പ് ലൊക്കേഷനുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തേണ്ട കൃത്യമായ സ്ഥലങ്ങള്‍ ഇവര്‍ മുന്‍കൂട്ടി കണ്ടെത്തിയിരുന്നു.
ഇവരില്‍ നിന്ന് സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ തീപിടിക്കുന്ന ദ്രാവകം, ലഘുലേഖകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.ഏപ്രില്‍ 2-ന് ലഖ്നൗ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് സ്ഫോടനങ്ങളും തീവെപ്പും നടത്താനായിരുന്നു പ്രധാന ലക്ഷ്യം. ടെലഗ്രാം, സിഗ്നല്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി ഇവര്‍ പാക് ഭീകരരുമായി ആശയവിനിമയം നടത്തിയിരുന്നത്. മുന്‍പ് നടത്തിയ ചില തീവെപ്പ് ദൃശ്യങ്ങള്‍ പാകിസ്താനിലെ ഹാന്‍ഡ്ലര്‍മാര്‍ക്ക് അയച്ചുകൊടുത്തതായും, ഇതിന് പ്രതിഫലമായി ക്യുആര്‍ കോഡുകള്‍ വഴി പണം കൈപ്പറ്റിയതായും എടിഎസ് കണ്ടെത്തി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുക എന്നതായിരുന്നു പ്രതികളുടെ പ്രധാന അജണ്ടയെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

Comments