ഒരു വലിയ പാത്രത്തില്‍ പല നിറത്തിലുള്ള കൊഴുക്കട്ടകള്‍ തിളച്ചുമറിയുന്നു! ചെറിയ കഷണങ്ങളായി അരിഞ്ഞ പന്നിമാംസം അടുപ്പിലെ കനലില്‍ വെന്തു പുകയുന്നു! ചെറിയ നീരാളികള്‍ തീയില്‍ പുളഞ്ഞു തുടുക്കുന്നു! ഉപ്പിലിട്ട മുട്ടകളും സിദ്ധികൂടിയ പാറ്റയും പാമ്പുമൊക്കെ മേശപ്പുറത്തെ കണ്ണാടിഭരണികളില്‍ റെഡിയായിരിക്കുന്നു!
കമ്പുകളില്‍ കോര്‍ത്ത ചിക്കനും ബീഫും മാത്രമല്ല, തവളയും ചട്ടികളില്‍ പൊരിയുന്നുണ്ട്.
മലേഷ്യയുടെ രുചിവൈവിദ്ധ്യം മനസിലാക്കാന്‍ പ്രശസ്‌തമായ ജലന്‍അലോറിലെ നൈറ്റ് ഫുഡ് മാര്‍ക്കറ്റിലേക്കെത്തിയപ്പോള്‍ കണ്ട കാഴ്‌ചകളാണിത്.
തട്ടുകടയിലെ വലിയപപ്പടം
പന്നിയുടെ തോല് മുറിച്ചെടുത്ത് മസാല പുരട്ടി വറുത്തെടുത്ത പലഹാരം തട്ടുകടകളില്‍ ഒരു കമ്പില്‍ കോര്‍ത്ത് തൂക്കിയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ പണ്ട് പമ്പയില്‍ സദ്യ നടക്കുമ്പോള്‍ വിരി വച്ച സ്‌ഥലത്തെ പുരയുടെ തൂണില്‍ കെട്ടിത്തൂക്കിയിടാറുണ്ടായിരുന്ന വലിയ പപ്പടമാണ് ഓര്‍മ്മ വന്നത്.
ഇവിടുത്തെ ഗ്രില്‍ഡ് ചിക്കന്‍ വിങ്‌സ് പേരുകേട്ടതാണെന്ന് ഗൈഡ് ഹരി പറഞ്ഞു തന്നു. ലമണ്‍ഗ്രാസ്സും ഇഞ്ചിയും ജീരകവും വെളുത്തുള്ളിയും ചേര്‍ത്തുള്ള 'സതായ് ചിക്കന്‍', മസാല ചേര്‍ത്ത തേങ്ങാപ്പാല്‍ സൂപ്പായ ലക്‌സ, ദേശീയവിഭവമായ നാസി ലെമാക് എന്നിവയും പ്രശസ്‌തമാണ്.
അരിപ്പൊടിയും തേങ്ങാപ്പാലും ഉപയോഗിച്ചു നിര്‍മിച്ച മലേഷ്യന്‍ കേക്ക് ഞങ്ങള്‍ വാങ്ങിക്കഴിച്ചു.
ഇവിടെ എതു തരത്തിലുള്ള മദ്യവും ബിയറും കിട്ടും. ടൂറിസ്‌റ്റുകളടക്കമുള്ളവര്‍ അവരവര്‍ക്ക് ആവശ്യമായ മദ്യവും ഭക്ഷണസാധനങ്ങളും കഴിച്ച് പരസ്‌പരം സംസാരിച്ച് സമയം ചെലവഴിക്കുന്നു. ആരും നിലവിട്ട് മദ്യപിക്കുന്നില്ല, ബഹളങ്ങളുമില്ല. നമ്മുടെ സര്‍ക്കാരിന്റെ മദ്യവില്‌പനശാലകളുടെ മുമ്പില്‍ ഇത്തരം ഔദ്യോഗിക തട്ടുകടകള്‍ തുടങ്ങിയാല്‍ എന്തായിരിക്കും അവസ്‌ഥ?
ജലന്‍അലോറിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം തെരുവുകലാകാരന്മാരുടെ പ്രകടനങ്ങാണ്.
ഗായകര്‍, മജീഷ്യന്മാര്‍, ചിത്രകാരന്മാര്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നിറങ്ങള്‍ പകരുന്നു.
ജപ്പാന്‍കാരന്റെ കരള്‍!
ചൈനാക്കാരനും മലയാക്കാരനും തമിഴനും ജീവിതത്തിലെ പ്രധാന സന്തോഷങ്ങളിലൊന്ന് 'മുക്‌തകണ്‌ഠം' ഭക്ഷിക്കുക എന്നതാണേല്ലാ. രണ്ടാം ലോകമഹായുദ്ധകാലത്ത് മലയായിലെ ഒളിപ്പോരാളിയായ ചീനക്കമ്മ്യൂണിസ്‌റ്റുകള്‍ ജപ്പാന്‍ സൈനികരെ കൊന്നശേഷം അവരുടെ ചങ്കും കരളും കഴിച്ചിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. ചില ബ്രിട്ടീഷുകാര്‍ ഈ സംഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇക്കാര്യം ഹരിയോടു പറഞ്ഞപ്പോള്‍ അയാള്‍ ഞെട്ടി.
'അതൊക്കെ പഴയ അപരിഷ്‌കൃത മലയയിലെ കഥയാണ് സാറേ! ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാകാന്‍ ശ്രമിക്കുന്ന ആധുനിക മലേഷ്യയില്‍ അത്തരം രീതിയൊന്നുമില്ല!' ഹരി, ഞങ്ങള സമാധാനിപ്പിക്കാനെന്നവണ്ണം പറഞ്ഞു.
വയറും വായും പാതാളം
ഹരി ഇതിനെയൊക്കെപ്പറഞ്ഞാലും മലേഷ്യയെന്നു പറയുമ്പോള്‍ വിവിധയിനം തീറ്റസാധനങ്ങള്‍ നിറച്ച വലിയാരു ചെമ്പു കുട്ടകമാണ് നമുക്ക് ഓര്‍മ വരുന്നത്. മലയന്‍, ചൈനീസ്, ഇന്ത്യന്‍, ഇംഗ്ലീഷ് വിഭവങ്ങളുടെ ഭിന്ന രുചികള്‍ ഒരേസ്‌ഥലത്ത് ആസ്വദിക്കണമെങ്കില്‍ ഇവിടെ വരണം.
കോലാലമ്പൂര്‍ നഗരത്തിന് എപ്പോഴും വിശപ്പാണെന്നും അതിന്റെ വായും വയറും പാതാളം പോലെയാണെന്നും നമുക്കു തോന്നും.
ഇവിടെ വരുന്നവരാരും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കാറില്ല. യുവാക്കള്‍ സംഗീതവും ആഹാരവും തമാശകളുമായി രാത്രികള്‍ ആഘോഷിക്കുന്നു. അവര്‍ ജീവിതത്തെയും ശരീരത്തെയും സ്‌നേഹിക്കുന്നു. എപ്പോഴും ആഹ്ലാദിക്കാന്‍ ആഗ്രഹിക്കുന്നു.
ഇവിടുത്തെ സാധാരണ ഹോട്ടലിലെ മെനുബോര്‍ഡില്‍പ്പോലും ഇരുനൂറ്റിയെണ്‍പതോളം വിഭവങ്ങളുടെ പേരുകള്‍ കണ്ടു. സുഗന്ധവ്യഞ്‌ജനങ്ങള്‍ ചേര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ മണം തെരുവുകളിലെങ്ങും രാവിലെ മുതല്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആര്‍ക്കാണ് ഭക്ഷണത്തോടു മുഖംതിരിക്കാനാവുക?
അവിയല്‍ സംസ്‌കാരം
മലേഷ്യയിലെ ഭക്ഷണരീതികളിലും നാട്ടുകാരുടെ പെരുമാറ്റ വിശേഷങ്ങളിലും കടന്നുകൂടിയിരിക്കുന്ന പ്രത്യേകതകള്‍ക്ക് കാരണമെന്താണ്? ഇംഗ്ലീഷുകാരും ചൈനക്കാരും ഇന്ത്യക്കാരുമൊക്കെ ഇഴുകിച്ചേര്‍ന്ന ഒരു 'അവിയല്‍ സമൂഹ'മായി ഇന്നത്തെ മലേഷ്യ മാറിയതിന്റെ ഫലമാകാം ഇത്.
രാജരാജ ചോളന്റെ കാലത്തു തന്നെ ഇന്ത്യക്കാര്‍ മലയയില്‍ എത്തിയിരുന്നു എന്നാണ് ചരിത്രം. എന്നാല്‍, തെക്കുകിഴക്കന്‍ ചൈനയിലെ ഫുജിയാന്‍, ഗ്വാങ്‌ഡോങ് പ്രവിശ്യകളില്‍നിന്ന് പത്തൊമ്പതാം നൂറ്റാണ്ടില്‍
ദാരിദ്ര്യം കാരണം മലയയിലേക്ക് കുടിയേറിയവരാണ് ചൈനക്കാര്‍. ഇവിടുത്തെ ടിന്‍ ഖനികളില്‍ തൊഴിലെടുക്കാനാണ് അവരാദ്യം വന്നത്.
തദ്ദേശീയ സങ്കര മലേഷ്യക്കാര്‍ 'ബുമിപുതേര' എന്നാണ് അറിയപ്പെടുന്നത്. ഇത് രാജ്യത്തിന് ആദ്യം കൈവന്ന ഭാരതീയ സംസ്‌കാരത്തില്‍നിന്നു കിട്ടിയ പേരാണെന്നാണ് തോന്നുന്നത്. മണ്ണിന്റെ മക്കളെ നമ്മള്‍ 'ഭൂമിപുത്രന്മാര്‍' എന്നു വിളിക്കാറുണ്ടല്ലോ. കിഴക്കന്‍ മലേഷ്യയിലേയും പടിഞ്ഞാറന്‍ മലേഷ്യയിലേയും ഗ്രാമീണ സമൂഹങ്ങളില്‍ ബുമിപുതേരയ്‌ക്കാണ് പ്രാധാന്യം. അവിടെ അവരുടെ പൂര്‍വികര്‍ കൃഷിക്കാരായിരുന്നു. കടലിനു സമീപം താമസിക്കുന്നവര്‍ മീന്‍പിടുത്തക്കാരുമായി മാറി.
സങ്കീര്‍ണമായ വംശീയതകള്‍
എങ്കിലും മലേഷ്യന്‍ സമൂഹത്തില്‍ പണ്ടുതൊട്ടേ പലതുകൊണ്ടും ചൈനക്കാര്‍ക്കാണ് പ്രാധാന്യം. മലയാക്കാര്‍ അടുത്ത കാലം വരെ ചൈനാക്കാരുടെ പിടിയിലമര്‍ന്ന് കഴിയുകയായിരുന്നു. ചോളന്മാരുടൊപ്പം ഇവിടെയെത്തിയ ഭാരതീയര്‍ക്കാകട്ടെ, ചൊടിയും കരുത്തും ഇല്ലതാനും. എന്തായാലും മലയക്കാര്‍ക്ക് പൊതുവായ ഒരു പൈതൃകം ഇപ്പോഴുണ്ടോയെന്ന് സംശയമാണ്. അവരില്‍ പല വംശങ്ങളുടെ രക്‌തങ്ങള്‍ കലര്‍ന്നു പോയിരിക്കുന്നു.
ഇന്ത്യ, ചൈന, പോര്‍ട്ട്‌ഗീസ്, ബ്രിട്ടീഷ് രക്‌തങ്ങള്‍ ഇടകലര്‍ന്ന ഒരാളാണ് യഥാര്‍ത്ഥ മലയാക്കാരന്‍.
മലേഷ്യ എന്ന രാജ്യം രൂപീകൃതമായ ശേഷം പഴയ മലയ വല്ലാതെ മാറിയത് ഈ വംശീയ സമൂഹങ്ങളെ പലവിധത്തില്‍ ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായ ഉയര്‍ച്ചയാണ് ശ്രദ്ധേയം. ഇപ്രകാരം മുന്നേറിക്കൊണ്ടിരിക്കുന്ന പുതിയ മലയന്‍ ജനതയ്‌ക്ക് പൈതൃകത്തിന്റെ ഭാരം ഇല്ലാതെവരുന്നത് ഒരുതരത്തില്‍ അനുഗ്രഹമാണെന്ന് പറയാം. അതുകൊണ്ട് പുതുമയെ സ്വീകരിക്കുവാനും പഴമയെ തള്ളാനും അവര്‍ക്ക് എളുപ്പം കഴിയുന്നു.
തീന്‍മേശയിലെ ഐക്യം
വിവിധ വംശദേശീയതകളുടെ ഉല്‍പന്നങ്ങളായ മലയനും തമിഴനും ചീനക്കാരനും ഒരു കാര്യത്തില്‍ ഐക്യമുള്ളവരാണ് തീന്‍മേശയില്‍!
തെരുവോരങ്ങളിലെ തട്ടുകടകളിലും ഭക്ഷണശാലകളിലുമിരുന്ന് അവര്‍ സ്വയംമറന്ന് ഭക്ഷിക്കുന്നു, ലോകകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഭക്ഷണമേശ വിട്ടങ്ങിയാല്‍ അവന്‍ തമിഴനും മലയനും ചീനനും മാത്രമാകുമെന്നത് വേറെ കാര്യം.
എന്തൊക്കെ മേനി നടിച്ചാലും കേരളത്തിലും ഇതുതന്നെേയല്ല, അവസ്‌ഥ? എല്ലാവരും പ്രത്യേകം അറകളില്‍ ജീവിക്കുമ്പാഴും നമ്മള്‍ നമ്മുടെ ഐക്യത്തെക്കുറിച്ച് വാചാലരാകുമെന്നു മാത്രം!
ചൈനാ ടൗണില്‍ 'സര്‍വവും മായ!'
മലേഷ്യയുടെ രുചിവഴികള്‍ തേടിയുള്ള യാത്രകള്‍ക്കുശേഷം ചില സ്‌ഥലങ്ങളില്‍ക്കൂടി ഞങ്ങള്‍ സന്ദര്‍ശനം നടത്തി. അതിലൊന്നാണ് ചൈനാ ടൗണ്‍.
മലേഷ്യയിലെ ചൈനാക്കാരുടെ ശക്‌തിയും താന്‍പോരിമയും വ്യക്‌തമാക്കിത്തരുന്ന ഒരു പ്രദേശമാണ് കോലാലമ്പൂരിലെ പെറ്റാലിങ് സ്‌ട്രീറ്റ് എന്നറിയപ്പെടുന്ന ചൈനാ ടൗണ്‍. നഗരത്തിലെ ഏറ്റവും പ്രശസ്‌തമായ ഷോപ്പിങ് കേന്ദ്രമായ ഇവിടെ അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് ന്യായം. ഈ ഭൂമിയിലെ എന്തു സാധനവും വസ്‌ത്രങ്ങള്‍, ബാഗുകള്‍, വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ എന്നിവയെല്ലാം ഇവിടെ കിട്ടും. മിക്കവയും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണെന്നു മാത്രം. ചൈനാ ടൗണില്‍ 'സര്‍വവും മായ'യാണെന്നര്‍ത്ഥം. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന ഈ മാര്‍ക്കറ്റ്, തെരുവുഭക്ഷണത്തിനും പേരുകേട്ടതാണ്.
സാധനങ്ങള്‍ക്കായി വിലപേശാമെന്നതാണ് ഈ മാര്‍ക്കറ്റിലെ പ്രത്യേകത. ചന്തയുടെ എല്ലാ ഭാഗത്തും ചുറ്റും നടന്നിട്ടും വാങ്ങാന്‍ പറ്റിയ സാധനങ്ങളൊന്നും കണ്ടില്ല. പല കൗതുകവസ്‌തുക്കള്‍ക്കും വലിയ വിലയാണ്.
എന്തെങ്കിലും വാങ്ങണമെേല്ലായെന്ന് കരുതി ഒടുവില്‍ ഞങ്ങള്‍ ഒരു ചൈനീസ് വിശറി സെലക്‌ട് ചെയ്‌തു.
ചൈനക്കാരുടെ പുതുവര്‍ഷം എത്തുന്നതിന്റെ സൂചനയായി മാര്‍ക്കറ്റിലെമ്പാടും ചുവന്ന ബലൂണുകളും വര്‍ണവിളക്കുകളും തൂക്കിയിട്ടുണ്ട്. കുതിരയുടെ പടങ്ങളും കാണാം. ഇനിവരുന്നത് 'കുതിരയുടെ വര്‍ഷ'മാണത്രെ. ചൈനയില്‍ ഓരോ വര്‍ഷത്തിനും ഓരോ ജീവികളുടെ പേര്‍ കൊടുത്തിരിക്കുകയാണേല്ലാ.
ഞങ്ങള്‍ മാര്‍ക്കറ്റ് വിട്ടിറങ്ങി.
നഗരത്തില്‍ വേറെ ചില സംഗതികള്‍ കൂടി കാണാനുണ്ട്.
അത്യാധുനിക ഓഷ്യനേറിയമായ 'അക്വേറിയ കെ?.എല്‍?.സി?.സി'യാണ് ഒരെണ്ണം. ഇത് ക്വാലാലംപൂര്‍ കണ്‍വെന്‍ഷന്‍ സെന്ററിന് തൊട്ടുതാഴെയായി പെട്രോണാസ് ട്വിന്‍ടവറുകള്‍ക്ക് സമീപമാണ് സ്‌ഥിതിചെയ്യുന്നത്. കടലാമകള്‍, കടല്‍പ്പാമ്പുകള്‍, പവിഴമത്സ്യങ്ങള്‍, കടല്‍ക്കുതിരകള്‍ തുടങ്ങി അനേകം ജലജീവികള്‍ ഇവിടെയുണ്ട്.
നഗരത്തിലെ പക്ഷികളുടെ പാര്‍ക്കാണ് ഇനിയൊരു കൗതുകം. ചൈന, ഇന്തോനീഷ്യ, ജനീവ, ടാന്‍സാനിയ, തായ്?ലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്‌തിട്ടുള്ള മൂവായിരത്തോളം പക്ഷികളുമുണ്ട് ഇക്കൂട്ടത്തില്‍. പക്ഷികളോടൊപ്പം നിന്ന് ഫോട്ടായെടുക്കാനും അവസരമുണ്ട്.പാര്‍ക്കിന്റെ ഭൂരിഭാഗം സ്‌ഥലത്തും പക്ഷികളെ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിട്ടിരിക്കുകയാണ്. സന്ദര്‍ശകര്‍ക്ക് ഇവയുടെ ഇടയിലൂടെ നടന്നു കാണാന്‍ സാധിക്കും. പക്ഷികളുമൊത്ത് ഫോട്ടോ സെഷനുമാകാം.
ചതുപ്പുഭൂമിയിലെ സര്‍ക്കാര്‍ ആസ്‌ഥാനം
ചതുപ്പുഭൂമിയില്‍ ഉയര്‍ന്നുവന്ന സര്‍ക്കാര്‍ ആസ്‌ഥാനത്തിന്റെ സൗന്ദര്യവും പ്രൗഢിയും നമ്മള്‍ കണ്ടറിയേണ്ട മറ്റൊരു കാര്യമാണ്.
കൊച്ചിയിലെ ഇനിയും ബാക്കിയുള്ള ചതുപ്പുനിലങ്ങള്‍ നികത്തിയെടുത്ത് വലിയൊരു വലിയൊരു പട്ടണം ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? അല്ലെങ്കില്‍, തിരുവനന്തപുരത്ത് കോവളം മേഖലയിലെ ചതുപ്പുഭൂമി നികത്തിയെടുത്ത് വലിയൊരു ഭരണകേന്ദ്രം ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? ഇതൊന്നും നടക്കുന്ന കാര്യെമല്ലന്നായിരിക്കും നമ്മള്‍ പറയുക.
എന്നാല്‍, ആസൂത്രണവൈഭവവും നിശ്‌ചയദാര്‍ഢ്യവും മൂലം ഒരു ചതുപ്പുപ്രദേശം നികത്തിയെടുത്ത് ഒന്നാന്തരം ഒരു ഭരണസിരാകേന്ദ്രം ഉണ്ടാക്കിയ കഥയാണ് മലേഷ്യയ്‌ക്ക് കോലാലമ്പൂരില്‍ പറയാനുള്ളത്.
കോലാലമ്പൂര്‍ വിമാനത്താവളത്തിനും കോലാലമ്പൂര്‍ നഗരത്തിനും ഇടയിലുള്ള ചതുപ്പുനിലത്ത് 'പുത്രജയ' എന്ന ആസൂത്രിത നഗരം ഇപ്രകാരം നിര്‍മിച്ചെടുത്തത് ഒരത്ഭുതമാണ്. സെലങ്കോര്‍ സംസ്‌ഥാനത്തില്‍നിന്നും മലേഷ്യന്‍ ഫെഡറല്‍ സര്‍ക്കാര്‍ 5000 ഹെക്‌ടര്‍ സ്‌ഥലം ഏറ്റെടുത്ത് ഒരു പട്ടണം പണിയുകയായിരുന്നു.
മലേഷ്യയുടെ ആദ്യ പ്രധാനമന്ത്രി തുങ്കു അബ്‌ദുള്‍ റഹ്‌മാന്‍ പുത്രയുടെ പേരാണ് നഗരത്തിന് ലഭിച്ചത്. ഇറാനിയന്‍ വാസ്‌തുവിദ്യ പ്രതിഫലിപ്പിക്കുന്ന പുത്ര ബ്രിഡ്‌ജ് കടന്നുവേണം ഇങ്ങോട്ടെത്താന്‍.
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമുച്ചയമായ 'പെര്‍ദാ'നും വിദേശകാര്യ വകുപ്പിന്റെ ആസ്‌ഥാനമായ 'വിസ്?മ പുത്ര'യും ഇവിടെയാണ്.
യൂറോപ്യന്‍ ശൈലിയിലുള്ള തെരുവുകളും പൂച്ചെടികള്‍ നിറഞ്ഞ തെരുവോരങ്ങളും നഗരഹൃദയത്തില്‍ ഒരു തടാകവും ഇവിടെയുണ്ട്. 15000 പേര്‍ക്ക് ഒരേസമയം പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പുത്രാ മോസ്?ക്? തടാകക്കരയിലെ മറ്റൊരു അത്ഭുതമാണ്. ഇന്റര്‍നാഷണല്‍ ഹോട്ട്‌എയര്‍ ബലൂണ്‍ ഫെസ്‌റ്റിവല്‍ നടക്കുന്ന സ്‌ഥലം കൂടിയാണിവിടം.
കെ.ആര്‍. പ്രമോദ്



