കോഴിക്കോട്: ബാസ്‌കറ്റ്‌ബോളിലെ പ്രമുഖ സാന്നിധ്യമായ ഫിയാസേ്‌റ്റാക്ല ബിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന '' അഖിലേന്ത്യ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്'' ആറിനു തുടക്കമാകും. മാനാഞ്ചിറയിലെ ഡോ. സി.ബി.സി. മെമ്മോറിയല്‍ കോര്‍ട്ടില്‍ 12 വരെയാണ് ലീഗ്-കം-നോക്കൗട്ട് അടിസ്‌ഥാനത്തിലുള്ള മത്സരങ്ങള്‍.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ന്യൂഡല്‍ഹി), ഇന്ത്യന്‍ ബാങ്ക് (ചെന്നൈ), ഇന്ത്യന്‍ നേവി (പൂനെ), ഐ.സി.എഫ് (ചെന്നൈ), കെ.എസ്.ഇ.ബി (തിരുവനന്തപുരം), യങ് ഓറിയോണ്‍സ് ബാസ്‌ക്കറ്റ്‌ബോള്‍ക്ല ബ് (ബാംഗ്ലൂര്‍) എന്നിവരാണ്. വനിതാ വിഭാഗത്തില്‍ ഈസേ്‌റ്റണ്‍ റെയില്‍വേ (കൊല്‍ക്കത്ത), ഐ.സി.എഫ് (ചെന്നൈ), കെ.എസ്.ഇ.ബി (തിരുവനന്തപുരം), സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (സെക്കന്ദരാബാദ്). എന്നിവര്‍ പങ്കെടുക്കും. ആറിന് വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ മേയര്‍ ഒ. സദാശിവന്‍ ടൂര്‍ണമെന്റ് ഉദ്‌ഘാടനം ചെയ്യും. ഫിയാസേ്‌റ്റാക്ല ബ് വൈസ് പ്രസിഡന്റ് സനില്‍ ശിവദാസ് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് പി.കെ. മൊയ്‌തു പതാക ഉയര്‍ത്തും.




