ചേര്‍ത്തല: എസ്.എന്‍. പുരം കാരിക്കുഴി മഹാവിഷ്‌ണു ക്ഷേത്രത്തില്‍ ഭാഗവത സപ്‌താഹ യജ്‌ഞത്തിന് തുടക്കമായി. ഏഴിന് സമാപിക്കും.
പൊന്നപ്പന്‍ ഗോവിന്ദ വിലാസം ഭദ്രദീപം തെളിച്ചു. തുറവൂര്‍ ബിനീഷാണ് യജ്‌ഞാചാര്യന്‍. ശാന്തി ഹരി പ്രിയന്‍ വിഗ്രഹ പ്രതിഷ്‌ഠ നടത്തി. തോഷിബാനന്ദ് ഭാഗവത സമര്‍പ്പ ണവും ഗാനപ്രിയ പുഷ്‌പജന്‍ നിറ പറയും അനിതശ്രീ അഭിലാഷ് വിഭവ സമര്‍പ്പണവും നടത്തി.
കണ്‍വീനര്‍ കെ. ആര്‍. സുരേഷ്, ചെയര്‍മാന്‍ കെ. ആര്‍. ദേവദാസ്, വൈസ് ചെയര്‍മാന്‍ സുനില്‍ എം. പുത്തൂര്‍ വെളി, ട്രഷറര്‍ സൈനുമോന്‍ മട്ടപ്പാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ദിവസവും രാവിലെ ഗുരുപൂജ, ഗണപതി ഹോമം, ഉഷ പൂജ, സഹസ്രനാമ ജപം എന്നിവയുണ്ടാകും. ഇന്ന് രാവിലെ11.30 ന് രുഗ്മിണീ സ്വയംവരം, ഉച്ചയ്‌ക്ക് ഒന്നിന് സ്വയംവര സദ്യ, വൈകിട്ട് 5.30 ന് സര്‍വ്വൈശ്വര്യ പൂജ. ആറിന് രാവിലെ 6.30 വിഷ്‌ണു സഹസ്രനാമജപം, ഒന്‍പതിന് മൃത്യു ഞ്‌ജയ ഹോമം, തുടര്‍ന്ന് ഭാഗവത പാരായണം, ഉച്ചയ്‌ക്ക് ഒന്നിന് പ്രസാദമൂട്ട്. ഏഴിന് രാവിലെ 10.30 ന് സ്വധാമ പ്രാപ്‌തി, 11 ന് പാരായണം, ഉച്ചയ്‌ക്ക് ഒന്നിന് പ്രസാദമൂട്ട്.



