ആലപ്പുഴ: യു.ഡി.എഫ് പ്രകടനപത്രികയില്‍ മത്സ്യമേഖലയെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച മിഷന്‍ സമുദ്ര കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി പദ്ധതിയുടെ തനിയാവര്‍ത്തനമാണെന്ന് എ.ഐ.ടി.യു.സി. സംസ്‌ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പ്രസ്‌താവിച്ചു.
കടലിലും കായലിലും തീരത്തും കപ്പല്‍ ഗതാഗതത്തിനും ഖനനത്തിനും ടൂറിസത്തിനുമാണ് യു.ഡി.എഫ്. പ്രകടന പത്രിക മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്തരം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മത്സ്യ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നഷ്‌ടപ്പെടുകയും തീരദേശവാസികളെ വന്‍ തോതില്‍ കുടിയിറക്കുകയും പരിസ്‌ഥിതി നാശം സംഭവിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ മേഖലയെ സംബന്ധിച്ച മുന്‍ നയത്തില്‍ തന്നെ യു.ഡി.എഫ്. ഉറച്ചുനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് പ്രകടനപത്രികയെന്ന് അദ്ദേഹം കുറ്റപ്പെടു ത്തി.
കടലിലും ഉള്‍നാടന്‍ മേഖലയിലും ഉടമസ്‌ഥാവകാശവും ആദ്യ വില്‍പ്പനാ വകാശവും മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കുമെന്ന് എല്‍.ഡി.എഫ്. പ്രകടന പത്രിക ഉറപ്പ് നല്‍കുന്നുവെന്നും മത്സ്യമേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി നയരേഖയെ എല്‍.ഡി.എഫ്. പ്രകടനപത്രിക തുറന്നെതിര്‍ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.



