ആലപ്പുഴ: തെരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഏപ്രില്‍ 6, 7 തീയതികളില്‍ അവരവരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച നിയമസഭാ നിയോജകമണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ എത്തി പരിശീലനത്തില്‍ പങ്കെടുക്കുകയും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്യാം.
മുഴുവന്‍ ജീവനക്കാരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. അരൂര്‍ നിയോജക മണ്ഡലത്തിലെ പരിശീലന കേന്ദ്രം പള്ളിപ്പുറം എന്‍.എസ്.എസ്. കോളജിലും ചേര്‍ത്തല മണ്ഡല ത്തിലേത് സെന്റ് മൈക്കിള്‍സ് കോളജിലും ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ എസ്.ഡി കോളജിലും കുട്ടനാട് മണ്ഡലത്തിലേത് ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിലും ഹരിപ്പാട്, കായംകുളം മണ്ഡലത്തിലേത് നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്കൂളിലും മാവേലിക്കര മണ്ഡലത്തിലേത് ബിഷപ്പ് മൂര്‍ കോളജിലും ചെങ്ങന്നൂരിലേത് ക്രിസ്ത്യന്‍ കോളജിലുമാണ്. ഈ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ക്കായി പരിശീലനവും സംശയ നിവാരണ സെക്ഷനുകളും ഉണ്ടാകും. അതില്‍ പങ്കെടുക്കുകയും ഒപ്പം പോസ്റ്റല്‍ വോട്ട് ചെയ്യുകയും ചെയ്യാമെന്നും എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
നിയമസഭാ
തെരഞ്ഞെടുപ്പ്:
ഫ്ളാഷ്മോബ് സംഘടിപ്പിച്ചു
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു.
സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ ആലപ്പുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ഫ്ലാഷ്മോബിന് എസ്.ഡി കോളജിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ നേതൃത്വം നല്കി.
വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ കലാപ്രകടനങ്ങളും ഇതോടൊപ്പം നടന്നു. വരുംദിവസങ്ങളില്‍ നഗരത്തിലെ വിവിധയിടങ്ങളിലും കലാപരിപാടികള്‍ സംഘടിപ്പിക്കും. സ്വീപ് നോഡല്‍ ഓഫീസര്‍ കെ ജയകുമാര്‍ പരിപാടിക്ക് നേതൃത്വം നല്കി. ഉദ്യോഗസ്ഥരായ എസ.് പാര്‍വതി, എ. സജീര്‍, വി. രശ്മി, എസ്.ആര് രഞ്ജു, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വോട്ട് ചെയ്യാന്‍
തിരിച്ചറിയല്‍
രേഖകള്‍ ഇവയാണ്
ആലപ്പുഴ: നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ താഴെ പറയുന്ന 12 രേഖകളില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതാണ്:
1. ആധാര്‍ കാര്‍ഡ്
2. തൊഴിലുറപ്പ് പദ്ധതി ( എം.എന്‍.ആര്.ഇ.ജി.എ) ജോബ് കാര്‍ഡ്
3. ബാങ്ക്/പോസ്റ്റ് ഓഫീസ് നല്കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്.
4. തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് / ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ.്
5. ഡ്രൈവിങ് ലൈസന്‍സ്
6. പാന്‍കാര്‍ഡ്
7. എന്‍.പി.ആര്സ്കീമിന് കീഴില്‍ ആര്.ജി.ഐ നല്കിയ സ്മാര്‍ട്ട് കാര്‍ഡ്
8. ഇന്ത്യന്‍ പാസ്പോര്‍ട്ട്
9. ഫോട്ടോ പതിപ്പിച്ച പെന്ഷന് രേഖ
10. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്കുന്ന ഫോട്ടോ പതിപ്പിച്ച ഐ ഡികാര്ഡുകള്
11. എം.പി/എം.എല്‍.എ/എം.എല്‍.സി മാര്‍ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
12. കേന്ദ്ര സാമൂഹിക നീതി ആന്‍ഡ് ശാക്തീകരണ മന്ത്രാലയം നല്കുന്ന
യുണീക് ഡിസബിലിറ്റി ( യു.ഡി.ഐ.ഡി )
കാര്‍ഡ്.



