
അമ്പലപ്പുഴ: വി.എസ് അച്ചുതാനന്ദനെതിരെ പോസ്‌റ്റര്‍ ഒട്ടിച്ച അമ്പലപ്പുഴയിലെ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി സ്വാര്‍ഥ താല്‌പര്യത്തിനായി വി.എസിനെ ഇപ്പോഴും ദുരുപയോഗം ചെയ്യുന്നത് തികഞ്ഞ ദുരുദ്ദേശമാണെന്ന് യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാര്‍ഥി ജി. സുധാകരന്‍. ആലപ്പുഴ കന്നിട്ട ജെട്ടിക്കു സമീപം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ചെളിക്കുണ്ടില്‍ വീണുവെന്ന പിണറായിയുടെ അഭിപ്രായം ചെളിയുടെ ഫലഭൂയിഷ്‌ടതയെ തിരിച്ചറിയാത്തതുകൊണ്ടാണെന്നും തന്റെ ചിഹ്നമായ തെങ്ങിന്‍തോപ്പ് അമ്പലപ്പുഴയില്‍ വിജയകരമായി തഴച്ചുവളരുമെന്നും സുധാകരന്‍ പറഞ്ഞു.
പര്യടന പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍ ഉദ്‌ഘാടനം ചെയ്‌തു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കമാല്‍ എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു.


