കുഞ്ചിത്തണ്ണി: ചെമ്മണ്ണാര്‍ - ഗ്യാപ്പ് റോഡില്‍ വീണ്ടും വാഹനാപകടം.
ഇറക്കം ഇറങ്ങി വന്നപ്പോള്‍ നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ ഏലത്തോട്ടത്തിലേക്ക് പാഞ്ഞുകയറി മരത്തിലിടിച്ചുനിന്നു. ആര്‍ക്കും പരുക്കില്ല. വെള്ളിയാഴ്‌ച വൈകിട്ട് 4:30 നാണ് അപകടം നടന്നത്.
ചിന്നക്കനാലില്‍നിന്ന് ബൈസണ്‍വാലിക്കുപോയ കാറാണ് ചെമ്മണ്ണാര്‍ -ഗ്യാപ്പ് റോഡില്‍ ചൊക്രമുടി ഭാഗത്ത് കൊടുംവളവില്‍ കുത്തിറക്കത്തില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് ഏല തോട്ടത്തിലേക്ക് പാഞ്ഞുകയറി മരത്തില്‍ ഇടിച്ചു നിന്നത്.
ചിന്നക്കനാല്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
2022 ല്‍ ഈ റോഡ് നിര്‍മിച്ചശേഷം ഉണ്ടാകുന്ന 49-ാ മത് അപകടമാണിത്.




