ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ആവേശം തീര്‍ത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുവല്ലയില്‍ എന്‍.ഡി.എ പ്രചാരണത്തിനായി മോഡി ഹെലികോപ്‌റ്റര്‍ ഇറങ്ങിയതു ചങ്ങനാശേരി എന്‍.എസ്.എസ് ഹിന്ദു കോളജ് ഗ്രൗണ്ടിലായിരുന്നു. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ട് മണിയോടെ തന്നെ ചങ്ങനാശേരി കനത്ത സുരക്ഷാ വലയത്തിലായിരുന്നു.
വാഹനങ്ങള്‍ ദൂരെ സ്‌ഥലങ്ങളില്‍ പാര്‍ക്കു ചെയ്‌തു നിരവധി പ്രവര്‍ത്തകര്‍ എന്‍.എസ്.എസ് ആസ്‌ഥാനത്തിനു മുന്നില്‍ എം.സി. റോഡിന്റെ ഇരു സ്‌ഥലങ്ങളുമായി തടിച്ചു കൂടി. കടുത്ത വേനലിനെയും അവഗണിച്ചായിരുന്നു പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്കായി കാത്തിരുന്നത്‌കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്‌റ്ററില്‍ വന്നിറങ്ങിയ മോഡി റോഡ് മാര്‍ഗം തിരുവല്ലയിലേക്ക് പോകവേ എന്‍.എസ്.എസ്. ആസ്‌ഥാനത്തിനു സമീപം റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനങ്ങളെ കണ്ടു വാഹനം നിര്‍ത്തി ജനങ്ങളെ അഭിവാദ്യം ചെയ്‌തു. തുടര്‍ന്ന് അദ്ദേഹം പെരുന്ന മുതല്‍ ളായിക്കാട് വരെ റോഡ്‌ഷോ നടത്തി. തുടര്‍ന്നു തിരുവല്ലയിലേക്കു പോയി.




