
ഏറ്റുമാനൂര്‍: സമാധാന ജീവിത സാഹചര്യം ഇന്ത്യയില്‍ പൂര്‍ണ്ണമായും ഉള്ള ഒരേ ഒരു സംസ്‌ഥാനം കേരളമാണ് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി. എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി വി.എന്‍ വസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അതിരമ്പുഴ ചന്തക്കവലയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ വര്‍ത്തമാനകാലത്തെ സ്‌നേഹിക്കുന്നവര്‍ മാത്രമല്ല നമ്മളെ പിന്തുടരുന്ന തലമുറ കൂടി ഐശ്വര്യപൂര്‍ണമായി ജിവിക്കേണ്ട സാഹചര്യത്തിനായി എല്‍.ഡി.എഫിനൊപ്പം അണിനിരക്കണമെന്നും എം.എ ബേബി പറഞ്ഞു. യോഗത്തില്‍ സ്‌ഥാനാര്‍ഥി വി.എന്‍ വാസവനെ ഷാള്‍ അണിയിച്ച് എം.എ ബേബി സ്വീകരിച്ചു.
ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വികസനങ്ങളില്‍ പ്രധാന പദ്ധതിയായി നവീകരിച്ച അതിരമ്പുഴ ജങ്‌ഷനിലാണു പൊതുയോഗം നടന്നത്.ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ.ഐ കുഞ്ഞച്ചന്‍ അധ്യക്ഷനായി.ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറി കെ.എന്‍ വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. എല്‍.ഡി.എഫ് നേതാക്കളായ ജോസ് ഇടവഴിക്കന്‍,എം എസ് സാനു, വി ജയപ്രകാശ്, ഇ എസ് ബിജു, ബാബു ജോര്‍ജ്,കെ.ടി രമേശ്, രാജീവ് നെല്ലിക്കുന്നേല്‍,മുരളി തകിടിയേല്‍, രഘുബാലരാമപുരം, ജിം അലക്‌സ്, എന്‍.എ മാത്യു, പി.എന്‍ സാബു,രതീഷ് രത്നാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.



