
പത്തനാട് : ജനങ്ങള്‍ക്കു നല്‍കിയ വാഗ്‌ദാനങ്ങള്‍ പൂര്‍ണമായി പാലിയ്‌ക്കപ്പെട്ടത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തിലെന്നു സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എല്‍.ഡി.എഫ് സര്‍ക്കാരിനു മൂന്നാം ഊഴം ലഭിയ്‌ക്കുവാനുള്ള രാഷ്‌ട്രീയ സാഹചര്യമാണു കേരളത്തിലുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി ഡോ. എന്‍. ജയരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പത്തനാട് നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് കങ്ങഴ മണ്ഡലം പ്രസിഡന്റ് സുരേഷ് കെ. ഗോപാല്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്‌കുമാര്‍, എല്‍.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് എ.എം മാത്യു, നേതാക്കളായ മോഹന്‍ ചേന്നംകുളം, വി.ജി ലാല്‍, ഗിരീഷ് എസ്. നായര്‍,സ്‌ഥാനാര്‍ഥി ഡോ. എന്‍. ജയരാജ്, സി.കെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



