
പുതുപ്പള്ളി: അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയോടൊപ്പം കൂരോപ്പടയില്‍ തരംഗമായി ചാണ്ടി ഉമ്മന്റെ സൈക്കിള്‍ പ്രയാണം. മഹാരാഷ്‌ട്ര മുന്‍ കാബിനറ്റ് മന്ത്രി വിശ്വജിത് കദമും എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം അധ്യക്ഷ റൂബി ഷായും കൂടെ ചേര്‍ന്നു.കൂരോപ്പട അമ്പലപ്പടിയില്‍ നിന്നാണു സൈക്കിള്‍ പര്യടനം ആരംഭിച്ച ഉടനെ മഴ കനത്തെങ്കിലും ആവേശം ചോരാതെ സ്‌ഥാനാര്‍ഥിയും സംഘവും യാത്ര തുടര്‍ന്നു. കൂരോപ്പട ജങ്‌ഷനില്‍ പര്യടനം അവസാനിച്ചു. ദുഖവെള്ളിയാഴ്‌ച പുതുപ്പള്ളി പള്ളി, മണര്‍കാട് കത്തീഡ്രല്‍, പാമ്പാടി ദയറ എന്നീ ദേവാലയങ്ങളിലെ പീഡാനുഭവ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഇന്നലെ പുതുപ്പള്ളി പാറയ്‌ക്കകടവ്, മണര്‍കാട്, തിരുവഞ്ചൂര്‍ പ്രദേശങ്ങളില്‍ സൈക്കിളിലെത്തി വീടുകള്‍ കയറി വോട്ടഭ്യര്‍ഥിച്ചു. തിരുവഞ്ചൂരില്‍ നിന്ന് മണര്‍കാടേക്ക് കുട്ടികള്‍ക്കൊപ്പം സൈക്കിള്‍ റോഡ് ഷോയുമുണ്ടായിരുന്നു.



