ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

തുടരാന്‍ യു.ഡി.എഫ്‌, തടയാന്‍ എല്‍.ഡി.എഫ്‌, തുറക്കാന്‍ എന്‍.ഡി.എ.

Authored by Web Desk | Last updated: 05 Apr 2026, 11:47 PM | 3 min read

Print

കൊച്ചി: മുസ്ലിം ലീഗിനു മലപ്പുറമെന്നപോലെയാണ്‌ കോണ്‍ഗ്രസിന്‌ എറണാകുളം ജില്ല. എല്‍.ഡി.എഫ്‌ തരംഗത്തില്‍പ്പോലും എറണാകുളത്തിനു മനംമാറ്റമുണ്ടായില്ല. 2016, 2021 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്‌ സംസ്‌ഥാനത്തു മേല്‍ക്കെ ലഭിച്ചപ്പോഴും ജില്ല യു.ഡി.എഫിനൊപ്പമായിരുന്നു. ഈ രണ്ടു ടേമിലും 14 ല്‍ ഒമ്പതു സീറ്റുവീതം യു.ഡി.എഫിനു കിട്ടി. അഞ്ചുവീതം എല്‍.ഡി.എഫിനും.

2006-ലെ വി.എസ്‌ തരംഗത്തില്‍ അക്കൗണ്ടിലാക്കിയ 10 സീറ്റാണ്‌ എല്‍.ഡി.എഫിന്റെ ഇതുവരെയുള്ള 'ഉയര്‍ന്ന സ്‌കോര്‍'. മധ്യകേരളത്തില്‍ യു.ഡി.എഫിന്റെ ശക്‌തികേന്ദ്രമെന്ന ഖ്യാതിക്കു കോട്ടംതട്ടിയിട്ടില്ലെന്നു ചുരുക്കം.

പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ മത്സരിക്കുന്ന പറവൂര്‍, മന്ത്രി പി. രാജീവ്‌ സ്‌ഥാനാര്‍ഥിയായ കളമശേരി എന്നിവയാണ്‌ ജില്ലയിലെ താരപദവിയുള്ള മണ്ഡലങ്ങള്‍. പക്ഷേ ട്വന്റി 20യുടെ എന്‍.ഡി.എയിലേക്കുള്ള ചുവടുമാറ്റം കുന്നത്തുനാട്‌ മണ്ഡലത്തെ സംസ്‌ഥാനത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്‌. മധ്യകേരളത്തില്‍ എന്‍.ഡി.എ അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലമാണു കുന്നത്തുനാട്‌. ട്വന്റി 20 ജില്ലയില്‍ ഒന്‍പതു സീറ്റില്‍ മത്സരിക്കുന്നു. 2021 ല്‍ മിക്ക സീറ്റിലും കാര്യമായ വോട്ടും അവര്‍ക്കു കിട്ടിയിരുന്നു. ട്വന്റി 20 യിലേക്ക്‌ ബി.ജെ.പി വോട്ടുകള്‍ കൂടി ചേരുമ്പോള്‍ അത്ഭുതം സംഭവിക്കുമെന്നാണ്‌ എന്‍.ഡി.എയുടെ പ്രതീക്ഷ.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും എറണാകുളം ജില്ലയില്‍ യു.ഡി.എഫ്‌ മിന്നുംപ്രകടനമാണു കാഴ്‌ചവച്ചത്‌. ജില്ലാ പഞ്ചായത്തില്‍ 28 ഡിവിഷനില്‍ മൂന്നെണ്ണത്തിലൊഴികെ വിജയം നേടി. കോര്‍പ്പറേഷന്‍ എല്‍.ഡി.എഫില്‍നിന്നു പിടിച്ചെടുത്തു. മുനിസിപ്പാലിറ്റിയില്‍ ഒന്നൊഴികെയെല്ലാം യു.ഡി.എഫിന്‌. ബേ്ലാക്ക്‌, ഗ്രാമ പഞ്ചായത്തുകളില്‍ ബഹുഭൂരിപക്ഷത്തിലും യു.ഡി.എഫ്‌ ആധിപത്യം. അതുകൊണ്ട്‌ യു.ഡി.എഫിനു കനത്ത മേല്‍ക്കൈ പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ്‌ എറണാകുളത്തുള്ളത്‌.

അതേസമയം, തദ്ദേശ പാറ്റേണില്‍ നിയമസഭയിലേക്കു വോട്ടുവീഴില്ല എന്ന തെരഞ്ഞെടുപ്പു മനഃശാസ്‌ത്രമാണ്‌ ഇടതുമുന്നണി നേതൃത്വം പറയുന്നത്‌. തിരിച്ചടികള്‍ താല്‍ക്കാലികമാണെന്നും മുന്നണി ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ വോട്ടാക്കി വിജയക്കൊടി പാറിക്കുമെന്നുമാണ്‌ ഇടതുക്യാമ്പില്‍ നിന്നുയരുന്ന ആത്മവിശ്വാസം.

ജില്ലയില്‍ യഥാര്‍ഥ ത്രികോണമത്സരം നടക്കുന്ന മണ്ഡലം കുന്നത്തുനാടാണ്‌. എല്‍.ഡി.എഫിലെ സിറ്റിങ്‌ എം.എല്‍.എ: പി.വി. ശ്രീനിജന്‌ കടുത്ത വെല്ലുവിളിയുമായി കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രനും ട്വന്റി 20യിലെ ബാബു ദിവാകരനും രംഗത്തുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടും ബി.ജെ.പിക്കുള്ള കോര്‍ വോട്ടുകളും ചേര്‍ന്നാല്‍ ജയമായെന്നു ബാബു ദിവാകരന്‍ പറയുമ്പോള്‍ ട്വന്റി 20-ബി.ജെ.പി ബന്ധം ഏശില്ലെന്നാണ്‌ കോണ്‍ഗ്രസും സി.പി.എമ്മും ഒരുപോലെ അവകാശപ്പെടുന്നത്‌.

തൃക്കാക്കര, ആലുവ, അങ്കമാലി, മൂവാറ്റുപുഴ, പറവൂര്‍, വൈപ്പിന്‍, കളമശേരി, കൊച്ചി, തൃപ്പൂണിത്തുറ, കോതമംഗലം, പിറവം, കുന്നത്തുനാട്‌, പെരുമ്പാവൂര്‍, എറണാകുളം എന്നിവയാണ്‌ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. കുന്നത്തുനാടിനു പുറമേ ത്രികോണ സ്വഭാവമുള്ള മത്സരം അരങ്ങേറുന്ന മണ്ഡലങ്ങള്‍ കുറവാണ്‌. പക്ഷേ, ശക്‌തമായ മത്സരം നടക്കുന്ന സീറ്റുകളുണ്ട്‌. ബി.ജെ.പിയുടെ ശക്‌തമായ സാന്നിധ്യമുള്ള തൃപ്പൂണിത്തുറയില്‍ മത്സരം പൊടിപാറും. ഇനി മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ച്‌ മുന്‍ മന്ത്രിയും സിറ്റിങ്‌ എം.എല്‍.എയുമായ കെ. ബാബു ഒഴിഞ്ഞുപോയ മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ട്‌. ഡെപ്യൂട്ടി മേയര്‍ ദീപക്‌ ജോയി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയും മുന്‍ വൈപ്പിന്‍ എം.എല്‍.എ: കെ.എന്‍. ഉണ്ണികൃഷ്‌ണന്‍ സി.പി.എം. സ്‌ഥാനാര്‍ഥിയും നടി അഞ്‌ജലി നായര്‍ ട്വന്റി 20 സ്‌ഥാനാര്‍ഥിയുമാണ്‌ തൃപ്പൂണിത്തുറയില്‍. ഇവിടെ നഗരസഭാഭരണം ബി.ജെ.പിക്കാണ്‌.

എറണാകുളം നഗരമണ്ഡലത്തില്‍ സിറ്റിങ്‌ എം.എല്‍.എ: ടി.ജെ. വിനോദും എല്‍.ഡി.എഫിലെ ജനതാദള്‍ സ്‌ഥാനാര്‍ഥി സാബു ജോര്‍ജും എന്‍.ഡി.എയിലെ പി.ആര്‍. ശിവശങ്കരനും ഏറ്റുമുട്ടുന്നു. ലത്തീന്‍ സമുദായത്തിന്‌ ആധിപത്യമുള്ള മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ ആ വിഭാഗത്തിലുള്ളവരാണെന്നത്‌ മത്സരത്തിന്റെ വീറും വാശിയും കൂട്ടുന്നു. എറണാകുളം മണ്ഡലം ജനതാദളിനു നല്‍കി അങ്കമാലി മണ്ഡലം സി.പി.എം ഏറ്റെടുക്കുകയായിരുന്നു. അങ്കമാലിയില്‍ സിറ്റിങ്‌ എം.എല്‍.എ: റോജി എം. ജോണിനെ എതിരിടാന്‍ സി.പി.എമ്മിലെ പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ കൂടിയായ സാജു പോള്‍ എത്തിയപ്പോള്‍ മത്സരത്തിനു വാശികൂടി. ട്വന്റി 20യുടെ പ്രോമി കുര്യാക്കോസ്‌ എന്‍.ഡി.എയ്‌ക്കുവേണ്ടി പോര്‌ കടുപ്പിക്കുന്നു.ആലുവ മണ്ഡലത്തില്‍ സിറ്റിങ്‌ എം.എല്‍.എ: അന്‍വര്‍ സാദത്തിനെ ഞെട്ടിച്ചുകൊണ്ടാണ്‌ എ.എം. ആരിഫിനെ സി.പി.എം ഇറക്കിയത്‌. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണം ഉഷാറാക്കിയിട്ടുണ്ട്‌ ഇടതുമുന്നണി. ബി.ജെ.പി സ്‌ഥാനാര്‍ഥിയായി എം.എ. ബ്രഹ്‌മരാജിനെയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌.

പറവൂരില്‍ വി.ഡി. സതീശന്‌ ഈസി വാക്കോവര്‍ നല്‍കുന്ന പതിവ്‌ ഒഴിവാക്കണമെന്ന ഇടതുപക്ഷത്തിന്റെ വാശി ചെന്നെത്തിയത്‌ കയ്‌പമംഗലത്താണ്‌. അവിടെനിന്ന്‌ സി.പി.ഐ നേതാവുകൂടിയായ ഇ.ടി. ടൈസന്‍മാസ്‌റ്ററെ ഇറക്കിയാണ്‌ സി.പി.ഐ സതീശനെ എതിരിടുന്നത്‌. ഇവിടെ കോണ്‍ഗ്രസില്‍നിന്ന്‌ അടര്‍ത്തിയെടുത്ത വത്സല പ്രസന്നകുമാറിനെ ബി.ജെ.പിയും കളത്തിലിറക്കിയതോടെ എന്‍.ഡി.എയിലും ആവേശം.

വൈപ്പിനില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയെ നേരിടുന്നത്‌ സി.പി.എമ്മിലെ എം.ബി. ഷൈനിയാണ്‌. ഈ സീറ്റില്‍ ട്വന്റി 20യുടെ അനിത തോമസും മത്സരം കടുപ്പിക്കുന്നു. സിറ്റിങ്‌ സീറ്റ്‌ നിലനിര്‍ത്താനാണ്‌ സി.പി.എം ഇവിടെ അശ്രാന്തം പരിശ്രമിക്കുന്നത്‌.

കൊച്ചി മണ്ഡലത്തില്‍ ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌ നേരിടുന്നത്‌ സി.പി.എമ്മിലെ സിറ്റിങ്‌ എം.എല്‍.എ: കെ.ജെ. മാക്‌സിയെയാണ്‌. ഡി.സി.സി. പ്രസിഡന്റ്‌ മത്സരിക്കുന്നതോടെ ജില്ലാ കോണ്‍ഗ്രസിന്‌ അഭിമാനപ്പോരാട്ടമാണിവിടെ. ട്വന്റി 20യുടെ സേവ്യര്‍ ജൂലപ്പനും രംഗത്തുണ്ട്‌.

കളമശേരിയില്‍ പി. രാജീവിന്‌ എതിരാളി മുസ്ലിം ലീഗിലെ വി.ഇ. അബ്‌ദുള്‍ ഗഫൂറാണ്‌. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകനാണ്‌ ഗഫൂര്‍. ഇരുവരും തമ്മില്‍ ഇതു രണ്ടാംവട്ടമാണ്‌ ഏറ്റുമുട്ടുന്നത്‌. കളമശേരി സീറ്റില്‍ ബി.ഡി.ജെ.എസിലെ ബിനുവും മത്സരിക്കുന്നു.

തൃക്കാക്കരയില്‍ അന്തരിച്ച പി.ടി. തോമസിന്റെ പത്‌നി ഉമാ തോമസ്‌ രണ്ടാംവട്ടം ജനവിധി തേടുമ്പോള്‍ എതിരിടുന്നത്‌ സി.പി.എമ്മിലെ സര്‍ൈപ്രസ്‌ സ്‌ഥാനാര്‍ഥി പുഷ്‌പാദാസ്‌. ബിഗ്‌ബോസ്‌ താരമായ അഖില്‍ മാരാര്‍ ട്വന്റി 20ക്കായി രംഗത്തുവന്നതോടെ പോരാട്ടത്തിനു താരപരിവേഷം കിട്ടി.

പിറവത്ത്‌ കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌, മാണി വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ മത്സരമാണ്‌. സിറ്റിങ്‌ എം.എല്‍.എ: കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം നേതാവ്‌ അനൂപ്‌ ജേക്കബും മുന്‍ കോണ്‍ഗ്രസ്‌ നേതാവും പിറവം നഗരസഭാ ചെയര്‍മാനുമായിരുന്ന സാബു കെ. ജേക്കബും തമ്മിലാണ്‌ മുഖ്യമത്സരം. ട്വന്റിയുടെ ജിബി എബ്രഹാമാണ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി.

മുവാറ്റുപുഴയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അരുണും സിറ്റിങ്‌ എം.എല്‍.എ. മാത്യൂ കുഴല്‍നാടനുമാണ്‌ കൊമ്പുകോര്‍ക്കുന്നത്‌. ട്വന്റി 20യുടെ സണ്ണി കടൂത്താഴെയും മത്സരം കൊഴുപ്പിക്കുന്നു. കോതമംഗലത്ത്‌ സിറ്റിങ്‌ എം.എല്‍.എ: ആന്റണി ജോണും യു.ഡി.എഫിലെ ജോസഫ്‌ വിഭാഗം നേതാവ്‌ ഷിബു തെക്കുപുറവും 2021 ലെ പോരാട്ടം ആവര്‍ത്തിക്കുന്നു. ഇക്കുറി മണ്ഡലം കടുത്തപോരിനാണു സാക്ഷ്യം വഹിക്കുന്നത്‌. ബി.ഡി.ജെ.എസിലെ അജി നാരായണനും പോര്‍മുഖത്തുണ്ട്‌.

കോണ്‍ഗ്രസ്‌ സിറ്റിങ്‌ എം.എല്‍.എ: എല്‍ദോസ്‌ കുന്നപ്പിള്ളിക്ക്‌ സീറ്റ്‌ നഷ്‌ടമായ പെരുമ്പാവൂരില്‍ ഇക്കുറി പോര്‌ മുറുകുന്നുണ്ട്‌. യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി മനോജ്‌ മൂത്തേടനും എല്‍.ഡി.എഫിലെ മാണി വിഭാഗം നേതാവ്‌ ബേസില്‍പോളുമാണ്‌ നേര്‍ക്കുനേര്‍. തരക്കേടില്ലാത്ത വോട്ടുബാങ്കുള്ള ട്വന്റി 20യിലെ ജിബി പാത്തിക്കലും പോരിനു വീര്യം കൂട്ടുന്നു.

കോതമംഗലം, വൈപ്പിന്‍, കുന്നത്തുനാട്‌, കൊച്ചി, കളമശേരി എന്നീ അഞ്ച്‌ സിറ്റിങ്‌ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനു പുറമേ മറ്റു സീറ്റുകളിലേക്കും ഇടതുപക്ഷം കാര്യമായി പ്രതീക്ഷ പുലര്‍ത്തുന്നു. പക്ഷേ എറണാകുളം മുഴുവന്‍ തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ്‌ ഐക്യമുന്നണിയും.


ബൈജു ഭാസി

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുടുങ്ങിയതു കൊടുംവനത്തില്‍; നാലാംദിനം കാടുകടന്ന്‌ ശരണ്യ

കുടുങ്ങിയതു കൊടുംവനത്തില്‍; നാലാംദിനം കാടുകടന്ന്‌ ശരണ്യ

കോഴിക്കോട്ട്‌ സീറ്റ്‌ കിട്ടിയാല്‍ ഭരിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

കോഴിക്കോട്ട്‌ സീറ്റ്‌ കിട്ടിയാല്‍ ഭരിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

പാചകവാതക സിലിണ്ടര്‍ക്ഷാമം; യന്ത്രവത്‌കൃത മത്സ്യബന്ധന മേഖലയ്‌ക്കു തിരിച്ചടി

പാചകവാതക സിലിണ്ടര്‍ക്ഷാമം; യന്ത്രവത്‌കൃത മത്സ്യബന്ധന മേഖലയ്‌ക്കു തിരിച്ചടി

എലത്തൂരില്‍ ആര്‍ക്കാണ്‌ നല്ല സമയം?

എലത്തൂരില്‍ ആര്‍ക്കാണ്‌ നല്ല സമയം?

ഹൃദയപൂര്‍വം കൃഷ്‌ണലാല്‍; ഇനി അരുണിലൂടെ ജീവിക്കും

ഹൃദയപൂര്‍വം കൃഷ്‌ണലാല്‍; ഇനി അരുണിലൂടെ ജീവിക്കും

വിവാദം പുകയുന്ന പയ്യന്നൂരില്‍ ഇക്കുറി ആര്‌ ജയിക്കും?

വിവാദം പുകയുന്ന പയ്യന്നൂരില്‍ ഇക്കുറി ആര്‌ ജയിക്കും?