ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

കുടുങ്ങിയതു കൊടുംവനത്തില്‍; നാലാംദിനം കാടുകടന്ന്‌ ശരണ്യ

Authored by Web Desk | Last updated: 05 Apr 2026, 11:47 PM | 2 min read

Print

ബംഗളുരു: കര്‍ണാടകയിലെ കുടകില്‍ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട്‌ നാദാപുരം സ്വദേശി ജി.എസ്‌. ശരണ്യയെ നാലാംനാള്‍ കണ്ടെത്തി. വ്യാപക തെരച്ചിലിനിടെ പ്രദേശവാസികളാണു കുടകിലെ വനമേഖലയില്‍ ശരണ്യയെ കണ്ടെത്തിയത്‌. തൊട്ടടുത്ത ഗ്രാമത്തിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. ഇന്നു രാവിലെ ശരണ്യ നാട്ടിലേക്കു പുറപ്പെടും.

കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയില്‍ ഐ.ടി. ജീവനക്കാരിയായ ശരണ്യ. വ്യാഴാഴ്‌ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ്‌ ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്‌. എന്നാല്‍, ട്രക്കിങ്ങിനിടെ വഴിതെറ്റി. മൂന്ന്‌ ദിവസം വനത്തിനുള്ളില്‍ കുടുങ്ങിയ ശരണ്യ അതിജീവിച്ചത്‌ നിരവധി വെല്ലുവിളികളാണ്‌.

മലകയറുന്നതിനിടെ ചെറിയൊരു അബദ്ധം പറ്റിയതാണ്‌ വഴിതെറ്റാന്‍ കാരണമെന്നു ശരണ്യ പറയുന്നു. മുകളിലുണ്ടായിരുന്ന ആളുകളെ കാണാതായപ്പോള്‍ അവരെ കണ്ടെത്താനായി ഇടത്‌ ഭാഗത്തൂടെ കറങ്ങി വരാന്‍ ശ്രമിച്ചെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല. നെറ്റ്‌വര്‍ക്ക്‌ നഷ്‌ടമായതോടെ കൊടുംവനത്തിനുള്ളില്‍ പെട്ടുപോയ താന്‍ എങ്ങനെയെങ്കിലും താഴേക്ക്‌ എത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌ അവര്‍ വെളിപ്പെടുത്തി.

കൈവശം ഭക്ഷണമൊന്നുമില്ലായിരുന്നു. ഒരു കുപ്പി വെള്ളം മാത്രമായാണ്‌ ശരണ്യ വനത്തിനുള്ളില്‍ കഴിഞ്ഞത്‌. ആദ്യദിവസം വൈകുന്നേരം 6:45 വരെ വഴിതേടി നടന്നു. സുഹൃത്തായ യദുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ചാര്‍ജ്‌ ഒരു ശതമാനത്തില്‍ എത്തിയതോടെ ഓഫ്‌ ആയി. രണ്ടാം ദിവസം ഒരു അരുവിക്കരികിലെ വലിയ പാറക്കെട്ടുള്ള സ്‌ഥലത്ത്‌ ചെലവഴിച്ച ശരണ്യ, രക്ഷാപ്രവര്‍ത്തകര്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ തെരയുകയാണെങ്കില്‍ തന്നെ കാണാന്‍ സാധിക്കുമെന്ന്‌ കരുതി അവിടെത്തന്നെ ഇരിക്കുകയായിരുന്നു.

മൂന്നാം ദിവസം രാവിലെ ആറിന്‌ തന്നെ മലകയറാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വില്ലനായി. ഒരു മണിക്കൂറോളം നിര്‍ത്താതെ പെയ്‌ത മഴയില്‍ സാധനങ്ങളെല്ലാം നനഞ്ഞതോടെ ആ രാത്രി കഠിനമായ തണുപ്പ്‌ കാരണം ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്ന്‌ ശരണ്യ ഓര്‍ത്തെടുക്കുന്നു. നാലാം ദിവസം ഉച്ചയ്‌ക്ക്‌ 12 വരെ കാലാവസ്‌ഥ മോശമായിരുന്നെങ്കിലും ഇനിയും കാത്തിരിക്കുന്നതില്‍ പ്രയോജനമില്ലെന്ന്‌ കണ്ട്‌ നനഞ്ഞ സാധനങ്ങളുമായി ശരണ്യ വീണ്ടും മലകയറാന്‍ തീരുമാനിക്കുകയായിരുന്നു.

ആനകളുള്ള കാടായിരുന്നിട്ടും പേടിയൊന്നും തോന്നിയിരുന്നില്ലെന്ന്‌ ശരണ്യ പറയുന്നു. ചെറിയ ട്രക്കിങ്‌ ആയതിനാല്‍ വഴിയില്‍ അടയാളങ്ങള്‍ ഇടാനോ തിരിച്ചറിയാനോ ഉള്ള സൂചനകളൊന്നും കൈയില്‍ കരുതിയിരുന്നില്ല. വെറും വെള്ളവും ക്യാമറയും ഫോണും മാത്രമായാണ്‌ അവര്‍ വനത്തിനുള്ളില്‍ അകപ്പെട്ടത്‌. ഒടുവില്‍ തളരാത്ത നിശ്‌ചയദാര്‍ഢ്യത്തോടെയും മനക്കരുത്തോടെയും ശരണ്യ സുരക്ഷിതമായി മടങ്ങിയെത്തിയത്‌ വലിയ ആശ്വാസമാണ്‌ പകരുന്നത്‌.

ഇന്നലെ ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചില്‍. ശരണ്യയ്‌ക്കായി കര്‍ണാടക സര്‍ക്കാര്‍ നൂറംഗ തെരച്ചില്‍ സംഘത്തെ നിയോഗിച്ചിരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കോഴിക്കോട്ട്‌ സീറ്റ്‌ കിട്ടിയാല്‍ ഭരിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

കോഴിക്കോട്ട്‌ സീറ്റ്‌ കിട്ടിയാല്‍ ഭരിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്‌

പാചകവാതക സിലിണ്ടര്‍ക്ഷാമം; യന്ത്രവത്‌കൃത മത്സ്യബന്ധന മേഖലയ്‌ക്കു തിരിച്ചടി

പാചകവാതക സിലിണ്ടര്‍ക്ഷാമം; യന്ത്രവത്‌കൃത മത്സ്യബന്ധന മേഖലയ്‌ക്കു തിരിച്ചടി

എലത്തൂരില്‍ ആര്‍ക്കാണ്‌ നല്ല സമയം?

എലത്തൂരില്‍ ആര്‍ക്കാണ്‌ നല്ല സമയം?

തുടരാന്‍ യു.ഡി.എഫ്‌, തടയാന്‍ എല്‍.ഡി.എഫ്‌, തുറക്കാന്‍ എന്‍.ഡി.എ.

തുടരാന്‍ യു.ഡി.എഫ്‌, തടയാന്‍ എല്‍.ഡി.എഫ്‌, തുറക്കാന്‍ എന്‍.ഡി.എ.

ഹൃദയപൂര്‍വം കൃഷ്‌ണലാല്‍; ഇനി അരുണിലൂടെ ജീവിക്കും

ഹൃദയപൂര്‍വം കൃഷ്‌ണലാല്‍; ഇനി അരുണിലൂടെ ജീവിക്കും

വിവാദം പുകയുന്ന പയ്യന്നൂരില്‍ ഇക്കുറി ആര്‌ ജയിക്കും?

വിവാദം പുകയുന്ന പയ്യന്നൂരില്‍ ഇക്കുറി ആര്‌ ജയിക്കും?