അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആറ് റണ്ണിന്റെ തകര്‍പ്പന്‍ ജയം കുറിച്ചതിനു പിന്നാലെ രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിന് അഭിനന്ദന പ്രവാഹം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്‌ഥാന്‍ ആറ് വിക്കറ്റിന് 210 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
തുഷാര്‍ ദേശ്‌പാണ്ഡെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഗുജറാത്തിന് 11 റണ്ണായിരുന്നു ലക്ഷ്യം. നായകന്‍ റാഷിദ് ഖാന്‍ (16 പന്തില്‍ 24) കാഗിസോ റബാഡ (16 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 23) എന്നിവരെ പൂട്ടാന്‍ ദേശ്‌പാണ്ഡെക്കായി. അവസാന ഓവര്‍ ദേശ്‌പാണ്ഡെയെ ഏല്‍പ്പിച്ച പരാഗിന്റെ തന്ത്രമാണ് ടീമിന് ജയം സമ്മാനിച്ചത്. അവസാന രണ്ടോവറില്‍ 15 റണ്ണാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ ജോഫ്രെ ആര്‍ച്ചര്‍ക്കും അവസാന ഓവര്‍ തുഷാര്‍ ദേശ്‌പാണ്ഡെയ്‌ക്കുമാണ് നല്‍കിയത്. ആ തീരുമാനം മത്സരത്തിന്റെ ഗതി മാറ്റി. ഓവറില്‍ പിറന്നത് നാല് റണ്‍ മാത്രം.




