കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗം ആഞ്ഞടിക്കുകയാണെന്നും വലിയ മുന്നേറ്റത്തോടെ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് സര്‍വേകളെല്ലാം യു.ഡി.എഫിനു മുന്‍തൂക്കം പറയുന്നുണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ മുന്നിലാണ് യുഡിഎഫ് എന്നും ഭരണവിരുദ്ധ വികാരം വളരെ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
നിലവിലെ ട്രെന്‍ഡ് എന്താണ്?
കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗം ആഞ്ഞടിക്കുകയാണ്. മാധ്യമങ്ങളെല്ലാം ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വലിയ മാര്ജനിലുള്ള വിജയം മാധ്യങ്ങള്‍ പറയുന്നില്ലെങ്കിലും ചെറിയ മാര്‍ജനില്‍ വിജയിക്കുമെന്ന് ഇവര്‍തന്നെ പറയുന്നത് വലിയ വിജയമുണ്ടാകുമെന്നതിന്റെ സാധ്യതയാണ്. ആരെയും പിണക്കാതിരിക്കാനാണ് ഇങ്ങനെ പറയുന്നത്. വലിയ മുന്നേറ്റത്തോടെ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുമെന്നു തീര്‍ച്ചയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫിനെ ജനം ഏറ്റെടുത്തു. പ്രചാരണങ്ങളിലെ സ്വീകാര്യതയും മുമ്പു കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ വിജയവും വിലയിരുത്തുമ്പോള്‍ ട്രെന്‍ഡ് യു.ഡി.എഫിനൊപ്പം തന്നെയാണെന്നു വ്യക്തമാകും.
ഇത്രത്തോളം
ആത്മവിശ്വാസത്തിനു കാരണം?
പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം യു.ഡി.എഫ് പറഞ്ഞതാണ് വലിയ വിജയമുണ്ടാകുമെന്ന്. അതുതന്നെയാണു സംഭവിച്ചത്. അന്നുള്ള അതേ ആത്മവിശ്വാസം തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ക്കുള്ളത്. അന്നുള്ളതിനേക്കാള്‍ ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ടുവെന്നാണ് മനസ്സിലാകുന്നത്. ജനങ്ങള്‍ അത്രയ്ക്കും ഈ സര്‍ക്കാരിനെ വെറുത്തു. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു.
സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനിലും യുഡിഎഫ് വലിയ വിജയം നേടി. കോഴിക്കോട് വരെ നേരിയ മാര്‍ജിനാണ് യു.ഡി.എഫിനു ഭരണം നഷ്ടമായത്. ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത മുന്നേറ്റമാണ് കൊല്ലത്തുള്‍പ്പെടെ ഉണ്ടായത്. എല്ലാ വലിയ കോര്‍പ്പറേഷനുകളിലും യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചു. ഭരണവിരുദ്ധ വികാരമാണ് ഇവിടങ്ങളിലൊക്കെ ആഞ്ഞടിച്ചത്. അതിനെ മറികടക്കാന്‍ ഇടതുപക്ഷത്തിനാവില്ല.
അധികാരത്തിലെത്തിയാല്‍ എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കാം?
തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങളുണ്ട്. പ്രകടന പത്രികയുണ്ട്. അതെല്ലാം നടപ്പാക്കാന്‍ ജനങ്ങള്‍ യു.ഡി.എഫിന് അവസരം നല്കുമെന്നു തന്നെയാണ് വിശ്വാസം. ഭരണത്തിലെത്തിയാല്‍ അതു നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യം യു.ഡി.എഫിനുണ്ട്. അതിനു തന്നെയായിരിക്കും മുഖ്യപ്രധാന്യം.
ഡീല്‍ ആരോപത്തെക്കുറിച്ച്?
പ്രതിപക്ഷത്തിന് അടിക്കാനുളള വടി ഭരണപക്ഷം തന്നെ തന്നാല്‍ എന്താണുചെയ്ുക. എല്ലാം ചര്‍ച്ച ചെയ്ണം. വികസനമുരടിപ്പും ശബരിമലയും സംസ്ഥാനത്തു നടത്തുന്ന ഭിന്നിപ്പുമെല്ലാം ചര്‍ച്ചയാകുന്നുണ്ട്. ഭരണപരാജയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഖജനാവ് കാലിയായത് ചര്‍ച്ചയാകുന്നു. ഇങ്ങനെ ധാരാളം കാര്യങ്ങള്‍ സര്‍ക്കാരിനെതിരേ പറയാനുണ്ട്. ഇതിനിടയ്ക്ക് ഡീല്‍ ഉണ്ടാക്കിയാല്‍ അതും ചര്‍ച്ച ചെയേ്ണ്ടി വരും. അതുണ്ടാക്കാന്‍ നിന്നവര്‍ അത് ചര്‍ച്ച ചെയ്ുന്നത് ഭയന്നിട്ടു കാര്യമില്ല.
അവിടെയും ഇവിടെയും പോയി ഡീലുണ്ടാക്കി രക്ഷപ്പെടാമെന്നു വിചാരിച്ചതുകൊണ്ടാണ് ചര്‍ച്ചയുണ്ടായത്. ചില മണ്ഡലങ്ങളില്‍ പ്രകടമായിത്തന്നെ ഡീലുണ്ട്. ഇത്ര നഗ്നമായി ഡീലുകള്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇത് പൊളിഞ്ഞുപോയത്. അതെല്ലാം ജനങ്ങള്‍ തിരിച്ചറിയും.
തെരഞ്ഞെടുപ്പ് സര്‍വേകള്‍ ഗൗരവമായി കാണാറുണ്ടോ?
എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സര്‍വേകളെല്ലാം. യു.ഡി.എഫിനു മുന്‍തൂക്കം പറയുന്നുണ്ടെങ്കിലും അതിനേക്കാള്‍ എത്രയോ മുന്നിലാണ് യുഡിഎഫ്. ഭരണവിരുദ്ധ വികാരം വളരെ ശക്തമാണ്.
എന്നാലും ഇത്തവണ യു.ഡി.എഫ് തന്നെയാണെന്ന് എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. പക്ഷേ സര്‍വെയില്‍ ആ വലിയ പ്രതിഫലനം കാണുന്നില്ല. സര്‍വേകള്‍ പോലെയാണ് കാര്യങ്ങള്‍ നടക്കുകയെന്ന അഭിപ്രായമില്ല. ഇതിനൊക്കെ അപ്പുറം വലിയ വിജയംതന്നെ യു.ഡി.എഫിനുണ്ടാകും.
വയനാട് പുനരധിവാസ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരേയുള്ള ആരോപണത്തെക്കുറിച്ച്?
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ആദ്യം ചെയേ്ണ്ടത് സര്‍ക്കാര്‍ ഉത്തരവാദിത്വം കാണിക്കുക എന്നതാണ്. ഉദ്ഘാടനം കഴിഞ്ഞിട്ടും ഒരു വീടുപോലും തുറന്നുകൊടുക്കാത്ത സര്‍ക്കാരിന് മറ്റുള്ളവരെ കുറ്റംപറയാന്‍ ധാര്മ്മികയില്ല. ഉദ്ഘാടനവും കഴിഞ്ഞ് ചാവി നല്കിയ ഒരു വീട്ടില്‍പ്പോലും ഇന്നും താമസമായിട്ടില്ല. ഒന്നിന്റെയും പ്രവൃത്തി തീര്‍ന്നിട്ടില്ല.
സര്‍ക്കാരാണ് ഇതില്‍ മുന്നില്‍ നില്‍ക്കേണ്ടത്. മുസ്ലിംലീഗ് നാലുമാസം കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് വീടുകള്‍ കൈമാറി. എന്നാല്‍ സര്‍ക്കാര്‍ മിഷനറി മുഴുവന്‍ വര്‍ക്ക് ചെയ്തിട്ടും വയനാട് ടൗണ്‍ഷിപ്പ് വീടുകള്‍ ഇന്നും താമസയോഗ്യമല്ല. കോടികള്‍ ലഭിച്ചിട്ടും എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ഒന്നും ചെയ്ാനായില്ല എന്നത് വലിയ വീഴ്ചയാണ്.
മറ്റുള്ളവര്‍ വീട് നല്‍കിയോ ഇല്ലയോ എന്നു പറയാന്‍ സര്‍ക്കാരിന് ഒരധികാരവുമില്ല. സര്‍ക്കാറിന്റെ ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്കും വീട് ലഭിച്ചിട്ടില്ല. അതാണ് ചര്‍ച്ച ചെയേ്ണ്ടത്. സര്‍ക്കാരിനാണ് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്വം.
വെല്‍ഫെയര്‍പാര്‍ട്ടി യു.ഡി.എഫിനു നല്കിയ പിന്തുണ എല്‍.ഡി.എഫ് വര്‍ഗീയമായ ആരോപണമായി ഉന്നയിക്കുന്നുണ്ടല്ലോ?
വെല്‍ഫെയര്‍ പാര്‍ട്ടി രാഷ്ട്രീയപരമായി ഞങ്ങള്‍ക്കു നല്കിയ പിന്തുണ ഇതിനോടകം ചര്‍ച്ച ചെയ്തുപോയ കാര്യമല്ലേ? അതിലെന്താണു പുതുമ? അത് അവരുടേതായ കാരണങ്ങളാല്‍ അവര്‍ പിന്തുണ നല്‍കിയതാണെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്.
ഇവരുടെ പിന്തുണ സ്വീകരിക്കുന്നുണ്ടോ?
ഈ സമയത്ത് ഈ ചോദ്യത്തിന്റെ ആവശ്യമുണ്ടോ? അവരുടേതായ കാരണത്താല്‍ അവര്‍ നല്കിയ പിന്തുണ സ്വീകരിക്കാതിരിക്കേണ്ട ആവശ്യമുണ്ടോ?
എസ്.ഡി.പി.ഐയുടെ പിന്തുണ ചില യു.ഡി.എഫ് നേതാക്കള്‍ സ്വീകരിക്കുന്നു, ചിലര്‍ വേണ്ടെന്ന് പറയുന്നു. ഇതില്‍ പൊതുനിലപാട് എന്താണ്?
അവരുടെ നയം അവര്‍ നേരത്തെ പറഞ്ഞുകഴിഞ്ഞതല്ലേ? അവര്‍ ഇടതുപക്ഷത്തോടൊപ്പമല്ലേ? അവര്‍ കൂടെയാണെന്ന് എല്‍.ഡി.എഫും പറയുന്നുണ്ടല്ലോ. പിന്നെ ഇത് ചര്‍ച്ച ചെയേ്ണ്ട കാര്യമില്ലല്ലോ.
മുഖ്യമന്ത്രിയുടെ സ്വഭാവം ശരിയല്ലെന്ന രീതിയില്‍ യു.ഡി.എഫ് കാമ്പയിന് നടക്കുന്നുണ്ടല്ലോ?
ഞാന്‍ വ്യക്തിപരമായി ആരെയും ടാര്‍ജറ്റ് ചെയ്തു സംസാരിക്കാറില്ല. എന്റെ പത്രസമ്മേളനങ്ങള്‍ കണ്ടാല്‍ അറിയാമല്ലോ. അതിനാല്‍ ഈ ചോദ്യം എന്നോടു ചോദിക്കേണ്ടതല്ല. മറ്റു ചിലര്‍ പറയുന്നത് അവരുടെ ശൈലിയാകും, എന്റെ ശൈലി അങ്ങനെയല്ല.
വി.പി. ന




