ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ലീഗിന്‌ കീഴ്‌പ്പെട്ട കോണ്‍ഗ്രസും ശബരിമല കൊള്ളയടിച്ച സി.പി.എമ്മും പരാജയപ്പെടും

Authored by Web Desk | Last updated: 07 Apr 2026, 11:32 PM | 2 min read

Print

സി.പി.എമ്മിന്റെ ശബരിമല സ്വര്‍ണക്കൊള്ളയും മുസ്ലീം ലീഗിന്‌ കീഴ്‌പ്പെട്ട കോണ്‍ഗ്രസ്‌ രാഷ്‌ട്രീയവും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ ശബരിമല യുവതി പ്രവേശനത്തില്‍ സി.പി.എം. യു ടേണ്‍ എടുത്തിരിക്കുന്നത്‌. സുപ്രീം കോടതിയില്‍ നിലപാടുമാറ്റിയ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തീരുമാനത്തില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ശബരിമല പ്രക്ഷോഭ സമയത്ത്‌ ഭക്‌തരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാവുകയാണ്‌ വേണ്ടത്‌. അയ്യപ്പ ഭക്‌തരോട്‌ അന്ന്‌ ചെയ്‌ത തെറ്റ്‌ പരിഹരിക്കാന്‍ ഒരു അവസരമാണിത്‌. ശബരിമലയിലെ സ്വര്‍ണം കട്ടത്‌ സി.പി.എമ്മാണെങ്കില്‍ അത്‌ വില്‍ക്കാന്‍ ഇടനിലക്കാരായത്‌ കോണ്‍ഗ്രസാണ്‌.

ജമാ അത്തെ ഇസ്ലാമി പോലുള്ള തീവ്രനിലപാടുള്ള സംഘടനകളുമായി കോണ്‍ഗ്രസ്‌ ഉണ്ടാക്കിയിരിക്കുന്ന സഖ്യം കേരളത്തിന്റെ മതേതരത്വത്തിന്‌ ഭീഷണിയാണ്‌. കോണ്‍ഗ്രസ്‌ ഇന്ന്‌ മുസ്ലിം ലീഗിനു മുന്നില്‍ പൂര്‍ണമായും അടിയറവ്‌ പറഞ്ഞിരിക്കുകയാണ്‌. അധികാരത്തില്‍ എത്തിയാല്‍ ഉപമുഖ്യമന്ത്രി പടം നല്‍കുമെന്ന രഹസ്യ ഡീല്‍ കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ഇടയിലുണ്ട്‌. സീറ്റ്‌ വിഭജനത്തിലും തീരുമാനങ്ങളിലും ലീഗ്‌ പറയുന്നതാണ്‌ കോണ്‍ഗ്രസിന്റെ അവസാന വാക്ക്‌.

പ്രീണന രാഷ്‌ട്രീയത്തിന്‌ വേണ്ടി നാടിന്റെ ഭാവി തകര്‍ക്കുന്ന ഇടതു-വലത്‌ മുന്നണികള്‍ക്ക്‌ ബദലായി ബി.ജെ.പി. വികസനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും രാഷ്‌ട്രീയമാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തിന്റെ മണ്ണില്‍ നടപ്പിലാക്കുക, അഴിമതി രഹിതവും ഭയരഹിതവുമായ ഒരു കേരളം കെട്ടിപ്പടുക്കുക എന്നതാണ്‌ ബി.ജെ.പി. എന്‍.ഡി.എയുടെ ലക്ഷ്യം.

ഭാരതം ഇന്ന്‌ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്‌തിയായി കുതിക്കുമ്പോള്‍, വിഭവസമൃദ്ധമായ നമ്മുടെ കേരളം മാത്രം വികസന മുരടിപ്പിലും കടക്കെണിയിലും ഉഴലുകയാണ്‌. ഈ അവസ്‌ഥയ്‌ക്ക്‌ ഒരു മാറ്റം അനിവാര്യമാണ്‌. അഴിമതിയും പ്രീണന രാഷ്‌ട്രീയവും അവസാനിപ്പിച്ച്‌, വികസനത്തിന്റെ പുതിയൊരു പാതയിലേക്ക്‌ കേരളത്തെ നയിക്കുക എന്നതാണ്‌ ബി.ജെ.പി. എന്‍.ഡി.എയുടെ ലക്ഷ്യം.

കേരളത്തിലെ യുവാക്കള്‍ക്ക്‌ നമ്മുടെ മണ്ണില്‍ തന്നെ അന്തസ്സുള്ള തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കണം. ലോകം ഡിജിറ്റല്‍ വിപ്ലവത്തിലൂടെ കടന്നുപോകുമ്പോള്‍ കേരളത്തെ ഒരു 'ഗേ്ലാബല്‍ ടെക്‌ ഹബ്ബ്‌' ആക്കി മാറ്റാന്‍ നമുക്ക്‌ സാധിക്കും. മോദി സര്‍ക്കാര്‍ നല്‍കുന്ന ദേശീയപാതാ വികസനവും വന്ദേ ഭാരത്‌ ട്രെയിനുകളും കേരളത്തിന്റെ അടിസ്‌ഥാന സൗകര്യ മേഖലയെ അടിമുടി പരിഷ്‌കരിക്കും. എന്നാല്‍ ഈ വികസനങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തണമെങ്കില്‍ സുതാര്യമായ ഒരു ഭരണം ആവശ്യമാണ്‌. സഹകരണ ബാങ്ക്‌ തട്ടിപ്പുകളും പിന്‍വാതില്‍ നിയമനങ്ങളും ഇല്ലാത്ത, അഴിമതിരഹിതമായ ഒരു കേരളമാണ്‌ ബി.ജെ.പിയുടെ വാഗ്‌ദാനം.

വിശ്വാസത്തെയും ആചാരങ്ങളെയും സംരക്ഷിച്ചുകൊണ്ട്‌ തന്നെ പുരോഗതിയിലേക്ക്‌ കുതിക്കുന്ന ഒരു കേരളമാണ്‌ നമുക്ക്‌ വേണ്ടത്‌. കര്‍ഷകരുടെ കണ്ണീരൊപ്പാനും തീരദേശ മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ബി.ജെ.പി. പ്രതിജ്‌ഞാബദ്ധമാണ്‌. വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തിന്‌ പകരം എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന 'ഡബിള്‍ എന്‍ജിന്‍' സര്‍ക്കാരിന്‌ മാത്രമേ കേരളത്തെ രക്ഷിക്കാന്‍ കഴിയൂ.

വികസിത ഭാരതത്തിനൊപ്പം നില്‍ക്കുന്ന ഒരു വികസിത കേരളത്തിനായി നമുക്ക്‌ കൈകോര്‍ക്കാം.


രാജീവ്‌ ചന്ദ്രശേഖര്‍

(ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍)

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഏകാധിപത്യം അവസാനിക്കും; കേരളം ജയിക്കും

ഏകാധിപത്യം അവസാനിക്കും; കേരളം ജയിക്കും

എന്തുകൊണ്ട്‌ എല്‍.ഡി.എഫ്‌. വീണ്ടും

എന്തുകൊണ്ട്‌ എല്‍.ഡി.എഫ്‌. വീണ്ടും

വേലി തന്നെ വിളവു തിന്നുമ്പോള്‍

വേലി തന്നെ വിളവു തിന്നുമ്പോള്‍

സഖാക്കള്‍ ചെയ്യും, പ്രതിഷേധ വോട്ട്‌ - രാമചന്ദ്രന്‍ എഴുതുന്നു

സഖാക്കള്‍ ചെയ്യും, പ്രതിഷേധ വോട്ട്‌ - രാമചന്ദ്രന്‍ എഴുതുന്നു

No Image

തൃശൂരില്‍ താളമിട്ട്‌ കൊട്ടിക്കയറാന്‍ മുന്നണികള്‍

No Image

കേരളത്തില്‍ ആഞ്ഞടിക്കുന്നത്‌ യു.ഡി.എഫ്‌. അനുകൂല തരംഗം