ടെഹ്‌റാന്‍: ടെഹ്‌റാനിലുണ്ടായ ഇസ്രയേലി വ്യോമാക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി.) ഇന്റലിജന്‍സ് മേധാവി സയ്യിദ് മജീദ് ഖദേമി കൊല്ലപ്പെട്ടു. വാര്‍ത്ത ഇറാനിയന്‍ വാര്‍ത്താ ചാനലായ പ്രസ് ടി.വിയും സ്‌ഥിരീകരിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം
ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഏറ്റെടുത്തു.'ഐ.ആര്‍.ജി.സി. സാധാരണക്കാരെ വെടിവയ്‌ക്കുന്നു, ഞങ്ങള്‍ അവരുടെ ഭീകര നേതാക്കളെ ഇല്ലാതാക്കുന്നു'- അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഖതമി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഖദേമി ഐ.ആര്‍.ജി.സി. നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ദേശീയ സുരക്ഷയിലും പ്രതിരോധ ശാസ്‌ത്രത്തിലും ഡോക്‌ടറേറ്റ് നേടിയ വ്യക്‌തിയാണു ഖദേമി. 2018 മേയില്‍, ഇറാനിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്‍ഫര്‍മേഷന്‍ പ്ര?ട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായി അദ്ദേഹത്തെ നിയമിച്ചു. ഈ സ്‌ഥാനത്ത് 2022 വരെ അദ്ദേഹം തുടര്‍ന്നു.
2022ല്‍ ഐ.ആര്‍.ജി.സിയുടെ ഇന്റലിജന്‍സ് പ്ര?ട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായി അദ്ദേഹം നിയമിതനായി.




