ബെയ്‌റൂട്ട്: ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതാവ് കൊല്ലപ്പെട്ടു. ഹെസ്‌ബുള്ളയെ ശക്‌തമായി എതിര്‍ക്കുന്ന ക്രിസ്‌ത്യന്‍ പാര്‍ട്ടിയായ ലെബനീസ് ഫോഴ്‌സസ് പാര്‍ട്ടി നേതാവ് പിയറി മോവാദ്, അദ്ദേഹത്തിന്റെ ഭാര്യ ഫ്‌ലാവി എന്നിവരാണു കൊല്ലപ്പെട്ടത്. ക്രിസ്‌ത്യന്‍ പട്ടണമായ ഐന്‍ സാദേയാണ് ആക്രമിക്കപ്പെട്ടത്.
മാര്‍ച്ച് 2 ന് ഇറാനെ പിന്തുണച്ച് ഹെസ്‌ബുള്ള ഇസ്രയേലിലേക്ക് വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഇസ്രയേലിന്റെ പൂര്‍ണമായ വ്യോമ, കര ആക്രമണം 1,460 പേരുടെ മരണത്തിനു കാരണമായി.
ആക്രമണത്തിന് മുമ്പ് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നു ഐന്‍ സാദേ മേയര്‍ അറിയിച്ചു.




