കാഠ്‌മണ്ഡു: ജയിലില്‍ കഴിയുന്ന നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയെയും മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖകിനെയും വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 2025 സെപ്‌റ്റംബറില്‍ ജെന്‍ സെഡ് നയിച്ച അഴിമതി വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും അറസ്‌റ്റിലായത്. പ്രതിഷേധങ്ങളില്‍ 77 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. പ്രക്ഷോഭം ഒലിയുടെ രാജിയിലാണു കലാശിച്ചത്.




