ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

അവസാന ലാപ്പില്‍ തെക്കന്‍ കേരളം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌

Authored by ജി. അരുണ്‍ | Last updated: 06 Apr 2026, 11:32 PM | 1 min read

Print
UDF to capture southern Kerala in the last lap
തിരുവനന്തപുരം: വോട്ടെടുപ്പ്‌ മൂന്ന്‌ ദിവസം അകലെ നില്‍ക്കെ തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന്‌ വമ്പന്‍ പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പരമാവധി നിയമസഭാ മണ്‌ഡലങ്ങള്‍ തങ്ങളെ തുണയ്‌ക്കുമെന്നാണ്‌ യു.ഡി.എഫ്‌ പ്രതീക്ഷ. അതോടൊപ്പം വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും യു.ഡി.എഫ്‌ തൂത്തുവാരുമെന്നാണ്‌ നേതാക്കള്‍ പറയുന്നത്‌.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പകുതിയിലേറെ സീറ്റുകള്‍ വീതമെങ്കിലും പിടിച്ചെടുത്താല്‍ മാത്രമേ 100 എന്ന മാജിക്‌ സംഖ്യയിലേക്ക്‌ കടക്കാന്‍ കഴിയുകയുള്ളുവെന്നാണ്‌ യു.ഡി.എഫ്‌ വിലയിരുത്തല്‍.

ഭരണവിരുദ്ധ വികാരം ഏറ്റവുമധികം പ്രതിഫലിക്കേണ്ട ജില്ലകളായാണ്‌ തിരുവനന്തപുരത്തെയും കൊല്ലത്തെയും യു.ഡി.എഫ്‌ വിലയിരുത്തുന്നത്‌. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബവും ഏറ്റവും കൂടുതലുള്ളതും തെക്കന്‍ ജില്ലകളിലാണ്‌. ശമ്പള, പെന്‍ഷന്‍ കുടിശികയും ഡി.എയുമെല്ലാം ഇവിടെ പ്രചാരണ വിഷയമാണ്‌. ഇതോടൊപ്പം ശബരിമല സ്വര്‍ണക്കൊള്ളയും അവസാന ഘട്ടത്തില്‍ സജീവമാക്കും.

ഈ ജില്ലകളിലെ ചില മണ്ഡലങ്ങളില്‍ ബി.ജെ.പി-സി.പി.എം. ഡീലുണ്ടെന്ന ആരോപണം നേരത്തെ തന്നെ യു.ഡി.എഫ്‌ ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണപരാജയം വിലയിരുത്തിയുള്ള നോട്ടീസുകളും ഇന്നു കൊച്ചിയില്‍ പുറത്തിറക്കുന്ന പ്രകടന പത്രികയും അടുത്ത ദിവസങ്ങളില്‍ വീടുകളില്‍ എത്തിക്കും. രാഹുല്‍ പ്രഖ്യാപിച്ച അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ നോട്ടീസ്‌ നേരത്തെ എത്തിച്ചിരുന്നു.

കോണ്‍ഗ്രസ്‌ ദേശീയ നേതാക്കളുടെയെല്ലാം അവസാന ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രീകരിക്കാനാണ്‌ തീരുമാനം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നുണ്ട്‌.

തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡിയുടെ റോഡ്‌ ഷോ തിരുവനന്തപുരത്ത്‌ നടന്നു. രാജസ്‌ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടും എത്തി. കര്‍ണാടക മന്ത്രി പ്രിയങ്ക്‌ ഖാര്‍ഗേയും സജീവമായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാദാസ്‌ മുന്‍ഷി പ്രചാരണ പ്രവര്‍ത്തനം ഏകോപിക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും ഇത്തവണ സ്‌റ്റാര്‍ പ്രചാരകരായിരുന്നു.

തിരുവനന്തപുരത്തെ ആകെയുള്ള 14 സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ്‌ കഴിഞ്ഞ തവണ യു.ഡി.എഫിന്‌ നേടായനായത്‌. കൊല്ലം -രണ്ട്‌, ആലപ്പുഴ -ഒന്ന്‌, പത്തനംതിട്ട -പൂജ്യം എന്നിങ്ങനാണ്‌ മറ്റു ജില്ലകളിലെ സമ്പാദ്യം. എന്നാല്‍, ഈ കണക്ക്‌ ഇത്തവണ തിരുത്തിക്കുറിക്കുമെന്ന്‌ തന്നെയാണ്‌ യു.ഡി.എഫിന്റെ തീരുമാനം. ഈ ജില്ലകളിലെ പകുതിയില്‍ കൂടുതല്‍ വീതം സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ്‌ അവസാന ലാപ്പില്‍ പരീക്ഷിക്കുക.


ജി. അരുണ്‍

About Author:

Author photo

ജി. അരുണ്‍

ബന്ധപ്പെട്ട വാർത്തകൾ

കര്‍ഷകരെ ചേര്‍ത്ത്‌ നിര്‍ത്തിയത്‌ ഇടതുസര്‍ക്കാര്‍: ജോസ്‌ കെ. മാണി

കര്‍ഷകരെ ചേര്‍ത്ത്‌ നിര്‍ത്തിയത്‌ ഇടതുസര്‍ക്കാര്‍: ജോസ്‌ കെ. മാണി

എല്‍.ഡി.എഫ്‌. അനുകൂല തരംഗം: എം.എ. ബേബി

എല്‍.ഡി.എഫ്‌. അനുകൂല തരംഗം: എം.എ. ബേബി

മന്ത്രിമാര്‍ കരകയറുമോ?

മന്ത്രിമാര്‍ കരകയറുമോ?

ഇന്നു കൊട്ടിക്കലാശം; വ്യാഴം ബൂത്തിലേക്ക്‌

ഇന്നു കൊട്ടിക്കലാശം; വ്യാഴം ബൂത്തിലേക്ക്‌

'എല്‍.ഡി.എഫ്‌. വാഗ്‌ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി'

'എല്‍.ഡി.എഫ്‌. വാഗ്‌ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി'

ഇടുക്കിയില്‍ അടിയൊഴുക്കുകളോ?

ഇടുക്കിയില്‍ അടിയൊഴുക്കുകളോ?