ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ചാമ്പ്യന്‍സ്‌ ലീഗില്‍ ക്വാര്‍ട്ടര്‍ ആദ്യപാദം

Authored by Web Desk | Last updated: 06 Apr 2026, 11:35 PM | 2 min read

Print

മാഡ്രിഡ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ഇനി തീപാറും പോരാട്ടങ്ങള്‍. ഇന്നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ സ്‌പാനിഷ്‌ വമ്പന്മാരായ റയാല്‍ മാഡ്രിഡിന്‌ ബുണ്ടസ്‌ ലീഗ രാജാക്കന്മാരായ ബയേണ്‍ മ്യൂണിച്ചാണ്‌ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിങ്‌ സി.പിയും പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാര്‍ ആഴ്‌സണലും കൊമ്പുകോര്‍ക്കും. രാത്രി 12.30 ന്‌ തുടങ്ങുന്ന മത്സരങ്ങള്‍ സോണി ടെന്‍ ചാനലുകളില്‍ തല്‍സമയം കാണാം.

റയാലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണബുവില്‍ ആദ്യപാദത്തിനിറങ്ങുന്ന ബയേണ്‍ മ്യൂണിച്ചിനെ അലട്ടുന്നത്‌ സൂപ്പര്‍താരം ഹാരി കെയ്‌നിന്റെ പരുക്കാണ്‌. കണങ്കാലിനു പരുക്കേറ്റ കെയ്‌ന്‍ റയാലിനെതിരേ കളിക്കുമെന്നാണ്‌ ടീമിന്റെ പ്രതീക്ഷ. ഇന്നലെ നടന്ന പരിശീലന സെഷനില്‍ താരം പങ്കെടുത്തത്‌ ബയേണിനും പരിശീലകന്‍ വിന്‍സെന്റ്‌ കമ്പനിക്കും ആശ്വാസം പകരുന്നു. മാര്‍ച്ച്‌ അവസാനം ഇംഗ്ലണ്ട്‌ ദേശീയടീമിനായി കളിക്കുന്നതിനിടെയാണ്‌ കെയ്‌നിനു പരുക്കേറ്റത്‌. തുടര്‍ന്ന്‌ കഴിഞ്ഞ ചൊവ്വാഴ്‌ച ജപ്പാനെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ട്‌ പരിശീലകന്‍ തോമസ്‌ ടുഷെല്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 'ചെറിയ പ്രശ്‌നം' മാത്രമാണ്‌ കെയ്‌നിനുള്ളതെന്നായിരുന്നു പരിശീലകന്റെ പ്രതികരണം. ഫ്രെയ്‌ബര്‍ഗിനെതിരേ നാലിനു നടന്ന ബുണ്ടസ്‌ ലീഗ പോരാട്ടത്തിലും കെയ്‌ന്‍ കളത്തിനു പുറത്തായിരുന്നു. സീസണില്‍ ബയേണിനായി 40 കളിയില്‍ 48 ഗോളുമായി ഇംഗ്ലണ്ട്‌ സൂപ്പര്‍താരം തകര്‍പ്പന്‍ ഫോമിലാണ്‌. ഇതില്‍ 10 എണ്ണം ചാമ്പ്യന്‍സ്‌ ലീഗിലെ ഒന്‍പതു മത്സരങ്ങളില്‍നിന്നാണ്‌.

മാനുവല്‍ ന്യൂയര്‍ ഗോള്‍വല കാക്കുന്ന ബയേണിനായി മുന്‍നിരയില്‍ കെയ്‌നിനൊപ്പം സെര്‍ജി നാബ്രി, ലൂയിസ്‌ ദിയാസ്‌, മൈക്കല്‍ ഒലിസെ എന്നിവര്‍ അണിനിരക്കുമെന്നാണു വിവരം. ജോഷ്വ കിമ്മിച്ച്‌, ഡയോട്ട്‌ ഉപമെക്കാനോ എന്നിവരുടെ സാന്നിധ്യവും ടീമിനു കരുത്തുപകരും.

മറുതലയ്‌ക്കല്‍ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ തിബൗത്‌ കോത്‌വയുടെയും വിങ്ങര്‍ റോഡ്രിഗോയുടെയും അസാന്നിധ്യം റയാല്‍ മാഡ്രിഡ്‌ പരിശീലകന്‍ അല്‍വാരോ അര്‍ബെലോവയ്‌ക്കു തലവേദനയാണ്‌. കോത്‌വയ്‌ക്കു പകരക്കാരന്‍ ആന്ദ്രെ ലൂനിനും പ്രതിഭ തെളിയിച്ചതാരംതന്നെ. മുന്നേറ്റത്തില്‍ കിലിയന്‍ എംബാപ്പെയും വിനീഷ്യസ്‌ ജൂനിയറും ഏതു വമ്പന്റെയും പ്രതിരോധം കീറിമുറിക്കാന്‍ പോന്നവര്‍തന്നെ. ട്രെന്റ്‌ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്‌, അന്റോണിയോ റൂഡിഗര്‍, ആര്‍ദ ഗ്യൂലെര്‍, ഔറേലിയന്‍ ചൗമെനി എന്നിവര്‍ ഫെഡറികോ വാല്‍വെര്‍ദെ നയിക്കുന്ന ആദ്യഇലവനിലുണ്ടാകും. സ്‌പാനിഷ്‌ ലാലിഗയില്‍ അവസാനം കളിച്ച മത്സരത്തില്‍ തോല്‍വി പിണഞ്ഞതു മാത്രമാകും റയാലിന്‌ അല്‍പ്പമെങ്കിലും ആശങ്ക പകരുന്നത്‌.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ പോയിന്റ്‌ പട്ടികയില്‍ മുന്നിലുള്ള ആഴ്‌സണലിന്‌ ആദ്യപാദത്തില്‍ എതിരാളികള്‍ പോര്‍ച്ചുഗല്‍ ക്ലബ്‌ സ്‌പോര്‍ട്ടിങ്‌ സി.പിയാണ്‌. ബുകായോ സാക്കയും ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ഉള്‍പ്പെടുന്ന മുന്നേറ്റനിര ആഴ്‌സണലിന്റെ കരുത്താണ്‌. ഇവര്‍ക്കൊപ്പം സ്വീഡിഷ്‌ താരമായ വിക്‌ടര്‍ ഗ്യോകെറസ്‌ തന്റെ മുന്‍ക്ലബിനെതിരേ ബൂട്ടണിയുന്നുവെന്ന സവിശേഷതയുമുണ്ട്‌.

ഗ്യോകെറസിന്റെ പകരക്കാരനായി സ്‌പോര്‍ട്ടിങ്ങിലെത്തിയ ലൂയി സുവാരസ്‌ മറ്റൊരു ഗോളടിയന്ത്രമെന്ന ഖ്യാതി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അക്ഷയ് ഖന്നയുടെ വൈറല്‍ ഡാന്‍സ് സ്‌റ്റെപ്പുമായി സൂര്യകുമാര്‍ യാദവ്

അക്ഷയ് ഖന്നയുടെ വൈറല്‍ ഡാന്‍സ് സ്‌റ്റെപ്പുമായി സൂര്യകുമാര്‍ യാദവ്

തലവേദന മാറ്റാന്‍;  'തല' വരും

തലവേദന മാറ്റാന്‍; 'തല' വരും

സിരി എ: കിരീടത്തിലേക്ക്‌ ചുവടുവച്ച്‌ ഇന്റര്‍ മിലാന്‍

സിരി എ: കിരീടത്തിലേക്ക്‌ ചുവടുവച്ച്‌ ഇന്റര്‍ മിലാന്‍

മഴക്കളി

മഴക്കളി

No Image

ആവേശകരമായ തുടക്കം

No Image

സീസണിനൊടുവില്‍ സില്‍വ സിറ്റി വിടും