
ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോളിവുഡ് ചിത്രം ധുരന്ധറിലെ അക്ഷയ് ഖന്നയുടെ ഐക്കോണിക് ഡാന്‍സ് സ്‌റ്റെപ്പാണ് സൂര്യകുമാര്‍ യാദവ് സ്‌റ്റേജില്‍ കളിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ ഒരു പരിപാടിക്കിടെയായിരുന്നു താരത്തിന്റെ ഈ ഫിലിമി എന്‍ട്രി.
മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. സിനിമയിലെ FA9LA എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് സൂര്യകുമാര്‍ ചുവടുവെച്ചത്. 'ഇത് ദാദയുടെ സ്‌റ്റൈലാണ്, ഫുള്‍ ധുരന്ധര്‍ മോഡില്‍'എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വേദിയിലേക്ക് സ്‌റ്റൈലിഷായി നടന്നു വരുന്ന സൂര്യകുമാര്‍ അക്ഷയ് ഖന്നയുടെ വൈറലായ ആ കൈ ചലനങ്ങളും സ്റ്റെപ്പുകളും കൃത്യമായി അനുകരിക്കുന്നത് ആരാധകരെ കൗതുകത്തിലാക്കിയിരിക്കുകയാണ്.




